Monday, March 10, 2025

HomeAmericaമലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ മുൻ  ഡയറക്ടർ ബോർഡ്  അംഗം മാത്യു പന്നപ്പാറ അന്തരിച്ചു

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ മുൻ  ഡയറക്ടർ ബോർഡ്  അംഗം മാത്യു പന്നപ്പാറ അന്തരിച്ചു

spot_img
spot_img

ഹ്യൂസ്റ്റൺ:  മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ മുൻ ബോർഡ് ഓഫ് ഡയറക്ടർ അംഗം മാത്യു പന്നപ്പാറ അന്തരിച്ചു. സംസ്കാരം പിന്നീട് . 

അസോസിയേഷൻ പ്രവർത്തനങ്ങളിൽ അദ്ദേഹം നല്കിയിട്ടുള്ള സേവനങ്ങൾ ഏറെ വിലമതിക്കപ്പെട്ടതാണെന്ന് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ അനുശോചന സന്ദേശത്തിൽ പറഞ്ഞു. സമൂഹത്തിന്റെ നാനാ തുറകളിൽ വ്യക്തി ബന്ധം കാത്തു സൂക്ഷിച്ചിരുന്ന മാത്യുവിന്റെ വേർപാട് കുടുംബത്തിനു മാത്രമല്ല അസോസിയേഷനും തീരാ നഷ്ടമാണ്.

അസോസിയേഷന് അദ്ദേഹം നൽകിയ സംഭാവനകളും അർപ്പണബോധവും എന്നും സ്മരിക്കപ്പെടുമെന്ന് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ സെക്രട്ടറി രാജേഷ് എസ് വർഗീസ് അനുശോചന സന്ദേശത്തിൽ അറിയിച്ചു. 

തങ്ങളുടെ പ്രിയപ്പെട്ടവന്റെ വേർപാടിൽ ദുഖാർത്ഥരായ കുടുംബാംഗങൾക്കും പ്രിയപ്പെട്ടവർക്കും ഡയറക്ടർ ബോർഡിൻ്റെയും ഗ്രേറ്റർ ഹൂസ്റ്റണിലെ മലയാളി അസോസിയേഷൻ്റെയും പേരിൽ അഗാധമായ അനുശോചനം അറിയിച്ചു. സംസ്‌കാര ക്രമീകരണങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കും

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments