Monday, March 10, 2025

HomeAmericaഇലോൺ മസ്ക്  14-ാമത്തെ കുഞ്ഞിന്റെ അച്ഛനായി: കുഞ്ഞിന്റെ പേര്  സെൽഡൻ ലൈക്കർഗസ്

ഇലോൺ മസ്ക്  14-ാമത്തെ കുഞ്ഞിന്റെ അച്ഛനായി: കുഞ്ഞിന്റെ പേര്  സെൽഡൻ ലൈക്കർഗസ്

spot_img
spot_img

വാഷിങ്ടൻ : അമേരിക്കൻ ശതകോടീശ്വരനും ട്രംപ് സർക്കാരിൽ  നിർണായക പദവിയും വഹിക്കുന്ന ഇലോൺ മസ്കകിന് 14-ാമത്തെ കുട്ടി പിറന്നു.  മസ് കിന്റെ പങ്കാളിയും ന്യൂറാലിങ്ക് എക്സിക്യൂട്ടീവുമായ ഷിവോൺ സിലിസാണ് കുട്ടിക്ക് ജന്മം നൽകിയത്. കുഞ്ഞിന്റെ ജനനം സംബന്ധിച്ച കാര്യം മസ്ക്  എക്സിലൂടെ പങ്കുവെച്ചു.. സെൽഡൻ ലൈക്കർഗസ്സ് എന്നാണ് കുട്ടിക്ക് പേര് നൽകിയിരിക്കുന്നത്. 

മസ്‌കിനു ഷിവോൺ സിലിസുമായുള്ള ബന്ധത്തിൽ സെൽഡനെ കൂടാതെ മൂന്ന് കുട്ടികൾ കൂടിയുണ്ട്. 2021ലാണ് ഇവർക്ക് ആദ്യമായി കുഞ്ഞ് ജനിച്ചത്. ഇരുവർക്കും 2024ൽ ജനിച്ച അർക്കേഡിയയുടെ പിറന്നാൾ ദിവസം തന്നെ നാലാമത്തെ കുട്ടി ജനിച്ചതിന്റെ സന്തോഷം ഷിവോൺ എക്സിലൂടെ പങ്കുവച്ചു.

മസ്കിന് മൂന്ന് പങ്കാളികളിലായി 12 മക്കളുണ്ട്. ആദ്യ ഭാര്യയായ ജസ്‌റ്റിൻ വിൽസണിൽ ആറ് കുട്ടികളും കനേഡിയൻ ഗായികയായ ഗ്രിംസിൽ മൂന്ന് കുട്ടികളുണ്ട്. ജസ്റ്റിൻ വിൽസണിൽ ജനിച്ച ആദ്യ കുട്ടി മരിച്ചിരുന്നു. അടുത്തിടെ തന്റെ കുട്ടികൾക്കും അവരുടെ അമ്മമാർക്കുമായി ടെക്സസിൽ 295 കോടി രൂപ വിലമതിക്കുന്ന ആഡംബര ബംഗ്ലാവ് മസ്ക് വാങ്ങിയിരുന്നു.

അതേസമയം, മസ്‌കിൻ്റെ 13-ാമത്തെ കുഞ്ഞിന്റെ അമ്മയാണെന്ന് അവകാശപ്പെട്ട് എഴുത്തുകാരിയും ഇൻഫ്ലുവൻസറുമായ ആഷി സെയ്ന്റ് ക്ലയർ രംഗത്തെത്തിയത് ചർച്ചയായിരുന്നു. എന്നാൽ ആഷ്ലിയുടെ വാദങ്ങളെക്കുറിച്ച് മസ്ക് പ്രതികരിച്ചിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments