Monday, March 10, 2025

HomeMain Storyറഫയിൽ ഇസ്രയേലിന്റെ ഡ്രോൺ ആക്രമണം:  രണ്ട് പാലസ്തീനികൾ കൊല്ലപ്പെട്ടു

റഫയിൽ ഇസ്രയേലിന്റെ ഡ്രോൺ ആക്രമണം:  രണ്ട് പാലസ്തീനികൾ കൊല്ലപ്പെട്ടു

spot_img
spot_img

കെയ്റോ:  തെക്കൻ ഗാസയിലെ റഫയിൽ ഇസ്രയേലിന്റെ   ഡ്രോൺ ആക്രമണത്തിൽ രണ്ട് പാലസ്തീനികൾ കൊല്ലപ്പെട്ടു 

ഖാൻ.യൂനിസിൽ ഹെലികോപ്റ്റർഉപയോഗിച്ചു നടത്തിയ വെടിവയ്പിൽ മൂന്നു പേർക്കു പരുക്കേറ്റു.. ഒന്നാംഘട്ട വെടിനിർത്തൽകാലാവധി കഴിയുകയുംജീവകാരുണ്യസഹായവുമായെത്തിയ ട്രക്കുകൾതടയുകയും ചെയ്തതോടെ

ഗാസയിലെ സമാധാനത്തെപ്പറ്റി.ആശങ്ക വളർന്നു. ഇസ്രയേലിന്റെ സമ്പൂർണമായ പിന്മാറ്റം ഉറപ്പാക്കുന്ന രണ്ടാംഘട്ട വെടിനിർത്തൽ ആരംഭിക്കണമെന്നാണ് ഹമാസ്ആ വശ്യപ്പെടുന്നത്. വെടിനിർത്തൽകരാർ പരാജയപ്പെട്ടാൽ ഇസ്രയേൽമാത്രമായിരിക്കും ഉത്തരവാദിയെന്നുംഹമാസ് വ്യക്തമാക്കുന്നു.

 എന്നാൽ ബന്ദി കൈമാറ്റം പൂർത്തിയാകാത്ത സാഹചര്യത്തിൽ ആദ്യഘട്ട വെടിനിർത്തൽ കരാർ ഏപ്രിൽ വരെ നീട്ടണമെന്നാണ് ഇസ്രയേൽ വാദം. പ്രതിസന്ധി പരിഹരിക്കാൻ ഇടനിലക്കാർ ചർച്ച ആരംഭിച്ചിട്ടുണ്ട്. അതിനിടെ ഇസ്രയേലിലെ വടക്കൻ നഗരമായ ഹൈഫയിൽ 70 വയസ്സുകാരൻ അക്രമിയുടെ കുത്തേറ്റ് മരിച്ചു. 15 വയസ്സുകാരനും വനിതയും അടക്കം 4 പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. അറബ് വംശജനും ഇസ്രയേൽ പൗരനുമായ അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു.

ഭീകരാക്രമണമാണ് നടന്നതെന്ന് ഇസ്രയേൽ പൊലീസ് പറഞ്ഞു. ഗാസയിലേക്കു ജീവകാരുണ്യ സഹായവുമായെത്തിയ ട്രക്കുകൾ ഇസ്രയേൽ തടഞ്ഞതിനെ ഈജിപ്തും ഖത്തറും ജോർദാനും തുർക്കിയും അപലപിച്ചു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments