Monday, March 10, 2025

HomeNewsKeralaഭാര്യയെ സംശയിച്ച പാലക്കാട് സ്വദേശി കോയമ്പത്തൂരിലെത്തി ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തി; തിരികെ നാട്ടിലെത്തി സ്വയം നിറയൊഴിച്ച്...

ഭാര്യയെ സംശയിച്ച പാലക്കാട് സ്വദേശി കോയമ്പത്തൂരിലെത്തി ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തി; തിരികെ നാട്ടിലെത്തി സ്വയം നിറയൊഴിച്ച് മരിച്ചു

spot_img
spot_img

കോയമ്പത്തൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് പാലക്കാട് സ്വദേശി ഭാര്യയെ കോയമ്പത്തൂരിലെ വീട്ടില്‍ വെടിവെച്ച് കൊലപ്പെടുത്തി. തിരികെ കാറോടിച്ച് പാലക്കാട്ടെ കുടുംബവീട്ടിലെത്തിയ ഇയാള്‍ സ്വയം നിറയൊഴിച്ച് മരിച്ചു. നാടന്‍ തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചത്. സംഗീത(42), ഇവരുടെ ഭര്‍ത്താവ് കൃഷ്ണകുമാര്‍(54) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

കോയമ്പത്തൂരിലെ ലക്ഷ്മിനഗറില്‍ വാടകവീട്ടിലാണ് സംഗീത താമസിക്കുന്നത്. അവിടെ കോവില്‍പാളയത്തില്‍ ഒരു സ്വകാര്യ സ്‌കൂളിലെ കിന്‍ഡര്‍ഗാര്‍ട്ടനില്‍ കോര്‍ഡിനേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു സംഗീതയെന്ന് പൊലീസ് അറിയിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികളായ രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്.

ഭാര്യയെ സംശയിച്ചിരുന്ന കൃഷ്ണകുമാര്‍ നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ കുട്ടികളെ സ്‌കൂളില്‍ പറഞ്ഞയച്ചതിന് ശേഷം കൃഷ്ണകുമാറും സംഗീതയും തമ്മില്‍ വഴക്കുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ കൃഷ്ണകുമാര്‍ ഭാര്യക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഗീതയുടെ നെഞ്ചിലാണ് വെടിയേറ്റത്. അവര്‍ തത്ക്ഷണം മരിച്ചു.

തൊട്ടുപിന്നാലെ കൃഷ്ണകുമാര്‍ കോയമ്പത്തൂരിലെ വീട്ടില്‍ നിന്ന് ഇറങ്ങുകയും സ്വയം ഡ്രൈവ് ചെയ്ത് പാലക്കാട്ടെ വീട്ടിലെത്തുകയുമായിരുന്നു. ഇവിടെ എത്തിയ ഉടന്‍ തന്നെ തോക്ക് ഉപയോഗിച്ച് സ്വയം വെടിവയ്ക്കുകയുമായിരുന്നു. നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയും അവര്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

കോയമ്പത്തൂരിലെ സുലൂര്‍ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ഉടന്‍ തന്നെ പട്ടണത്തിലെത്തുകയും സംഗീതയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments