Monday, March 10, 2025

HomeNewsKeralaഗാന്ധിയന്‍ ജീവിത മാതൃക സ്വീകരിച്ച് ലഹരിക്കെതിരേ പോരാടണം:  ഡോ. ശശി തരൂര്‍ എംപി

ഗാന്ധിയന്‍ ജീവിത മാതൃക സ്വീകരിച്ച് ലഹരിക്കെതിരേ പോരാടണം:  ഡോ. ശശി തരൂര്‍ എംപി

spot_img
spot_img

കോട്ടയം: ഓരോ വ്യക്തിയും ഗാന്ധിയന്‍ ജീവിത മാതൃക സ്വന്തം ജീവിതത്തില്‍ സ്വീകരിച്ച് നാടിനെ കാര്‍ന്നു തിന്നുന്ന ലഹരിക്കെതിരേ പോരാടണമെന്നു ഡോ. ശി തരൂര്‍ എം.പി. ക്‌നാനായ സഭാ കോട്ടയം അതിരൂപതാ മെത്രാസന മന്ദിരത്തില്‍ ഗാന്ധിജി സന്ദര്‍ശിച്ചതിന്റെ  ശതാബ്ധി ആഘോഷം ബിസിഎം കോളജില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മഹാത്മാഗാന്ധിയുടെ ജീവിത മാതൃക ഹൃദയത്തില്‍ സ്വാംശീകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാണ് യഥാര്‍ത്ഥ അനുസ്മരണമെന്നും അദ്‌ദേഹം പറഞ്ഞു. 1925 മാര്‍ച്ച് മാസത്തില്‍ മഹാത്മാഗാന്ധി കോട്ടയം മെത്രാസന മന്ദിരം സന്ദര്‍ശിച്ചത്.   മഹാത്മാവിന്റെ  ജീവിത മാതൃക ജീവിതത്തില്‍ സ്വീകരിച്ച് ഇന്നത്തെ വലിയ സാമൂഹ്യ വിപത്തായ ലഹരിക്കെതിരെ പോരാടാന്‍ സമൂഹം ഒന്നിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.

 കോളജിന്റെ  സപ്തതി ആഘോഷത്തിന്റെ ഭാഗമായി ഗാന്ധി സ്മരണയില്‍ എന്ന് നാമകരണം ചെയ്ത പരിപാടിയില്‍ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. കെ ഫ്രാന്‍സിസ് ജോര്‍ജ് എം.പി, ബി.സി.എം കോളേജ് മാനേജര്‍ ഫാ. എബ്രഹാം പറമ്പേട്ട്, കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ വി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
അതിരൂപത വികാരി ജനറല്‍മാരായ ഫാ. തോമസ് ആനിമൂട്ടില്‍, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചാന്‍സിലര്‍ ഫാ. തോമസ് ആദോപള്ളി, കോളേജ് ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്ര, കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തു മലയില്‍, സെക്രട്ടറി ബേബി മുളവേലിപുറത്ത്, കെ.സി.വൈ.എല്‍ പ്രസിഡന്റ് ജോണീസ് പി സ്റ്റീഫന്‍, കോളജ് പ്രൊ മാനേജര്‍ പ്രൊഫ. ടി എം ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

വൈക്കം സത്യാഗ്രഹത്തിന് പിന്തുണ നല്‍കാന്‍ കോട്ടയത്ത് എത്തിയ മഹാത്മാഗാന്ധി വൈക്കത്തേക്കുള്ള യാത്രാമധ്യേയാണ് അന്നത്തെ രൂപതാ അധ്യക്ഷന്‍ ആയിരുന്ന ബിഷപ്പ് അലക്‌സാണ്ടര്‍ ചൂളപ്പറമ്പിലിനെ അരമനയില്‍ സന്ദര്‍ശിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments