Monday, March 10, 2025

HomeAmericaതീരുവ യുദ്ധം പുതിയ തലത്തിലേക്ക്:അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി കാനഡ

തീരുവ യുദ്ധം പുതിയ തലത്തിലേക്ക്:അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി കാനഡ

spot_img
spot_img

ഒട്ടാവ: തീരുവ യുദ്ധം പുതിയ തലത്തിലേക്ക്. അമേരിക്ക കാനഡയ്ക്കും മെക്‌സിക്കോയ്ക്കും തീരുവ ചുമത്തിയതിനു പിന്നാലെ തിരിച്ചടിച്ച് കാനഡ. അമേരിക്കന്‍ -കനേഡിയന്‍  വ്യാപാര മേഖലയെ തന്നെ പ്രതികൂലമാക്കുന്ന  രീതിയിലാണ് ഇപ്പോള്‍ തീരുവ യുദ്ധം നടക്കുന്നത്.
അമേരിക്കന്‍  ഉത്പന്നങ്ങള്‍ക്ക് മേല്‍ 107 ബില്യണ്‍ ഡോളറിന്റെ  ഇറക്കുമതി തീരുവയാണ് കാനഡ അടിയന്തിരമായി  ഏര്‍പ്പെടുത്തിയത്. .

കാനഡയ്ക്കും മെക്‌സിക്കോയ്ക്കും എതിരെ  ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം ഇറക്കുമതി തീരു ചൊവ്വാഴ്ച്ച മുതല്‍ നടപ്പാക്കുമെന്നു ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കാനഡയുടെ ഈ പ്രഖ്യാപനം.അമേരിക്ക ഏര്‍പ്പെടുത്തിയ ചുങ്കങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ ആദ്യ ഘട്ടത്തില്‍ അമേരിക്കന്‍ കയറ്റുമതിക്കാരില്‍ നിന്നുള്ള 20.6 ബില്യണ്‍ ഡോളര്‍  വിലയുള്ള ചരക്കുകള്‍ക്ക് മേല്‍ 25 ശതമാനം  ചുങ്കം ഏര്‍പ്പെടുത്തും.  മൂന്ന് ആഴ്ചയ്ക്കുള്ളില്‍ രണ്ടാം ഘട്ട ചുങ്കം ഏര്‍പ്പെടുത്തും. ഇതില്‍ കാറുകള്‍, ട്രക്കുകള്‍, സ്റ്റീല്‍, അലുമിനിയം തുടങ്ങിയ ഉള്‍പ്പെടും
അമേരിക്ക തങ്ങളുടെ തീരുവ നടപടി  പിന്‍വലിക്കുന്നതു വരെ. കാനഡയും സമാന രീതി തുടരുമെന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ഇതോടെ വ്യാപര തീരുവ യുദ്ധം സംജാതമായിരിക്കുകയാണ്.
അമേരിക്കയും കാനഡയും തമ്മില്‍ പ്രതിവര്‍ഷം 900 ബില്യണ്‍ ഡോളറിലധികമാണ് വ്യാപാരം
അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കളാണ് കാനഡ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments