Monday, March 10, 2025

HomeWorldEuropeയുകെയില്‍ മലയാളി നഴ്‌സും കുടുംബവും വംശീയാക്രമണത്തിന് ഇരയായി, യുവതിക്ക് സാരമായി പരിക്ക്

യുകെയില്‍ മലയാളി നഴ്‌സും കുടുംബവും വംശീയാക്രമണത്തിന് ഇരയായി, യുവതിക്ക് സാരമായി പരിക്ക്

spot_img
spot_img

ലിങ്കണ്‍ക്ഷര്‍: യുകെയില്‍ മലയാളി നഴ്‌സും കുടുംബവും വംശീയാക്രമണത്തിന് ഇരയായി. ഗ്രാന്തം ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സായ ട്വിങ്കിള്‍ സാമും കുടുംബവും മാര്‍ച്ച് 1ന് വൈകിട്ട് 7.30 ന് ഷോപ്പിങ് കഴിഞ്ഞ് മടങ്ങവെയാണ് വംശീയ അധിക്ഷേപത്തിന് ഇരയായത്.

ദമ്പതികളെ ബ്രിട്ടിഷ് യുവതി വംശീയമായി അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തതായി ട്വിങ്കിള്‍ അറിയിച്ചു. ആദ്യം ഭര്‍ത്താവ് സാനുവിനെ ശാരീരികമായി ആക്രമിക്കുകയും പിന്നീട് ട്വിങ്കിളിനെ ബലമായി റോഡിലേക്ക് തള്ളിയിടുകയും ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്. സാരമായ പരുക്കുകള്‍ക്ക് പുറമെ ട്വിങ്കിളിന് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (പിടിഎസ്ഡി) അനുഭവപ്പെട്ടു.

പൊലീസ് പ്രാഥമിക മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കുടുംബം തങ്ങളുടെ പ്രാദേശിക പാര്‍ലമെന്റ് അംഗത്തിന്റെയും കൗണ്‍സിലറുടെയും സഹായം തേടിയിട്ടുണ്ട്. ഈ ആക്രമണം യുകെയിലെ ഇന്ത്യന്‍ സമൂഹത്തില്‍ വലിയ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഭയം ജനിപ്പിക്കാനും സുരക്ഷിതത്വബോധം ഇല്ലാതാക്കാനും സാധ്യതയുണ്ടെന്ന് ഒട്ടനവധി പ്രദേശവാസികള്‍ അഭിപ്രായപ്പെട്ടിരുന്നു. സമൂഹ മാധ്യമത്തിലൂടെ തങ്ങളുടെ അനുഭവം പങ്കുവെച്ച കുടുംബത്തിന് ബ്രിട്ടിഷുകാര്‍ ഉള്‍പ്പെടെ ഒട്ടനവധി സഹൃദയര്‍ സഹായ വാഗ്ദാനങ്ങള്‍ അറിയിച്ചിട്ടുണ്ട്. ട്വിങ്കിള്‍ മലപ്പുറം നിലമ്പൂര്‍ സ്വദേശിനിയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments