പോക്സോ കേസ് പ്രതിയായ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ ഇടക്കാല സംരക്ഷണം തുടരും. നടനെ അറസ്റ്റ് ചെയ്യരുതെന്ന സുപ്രീം കോടതി ഉത്തരവ് മാർച്ച് 24 വരെ നീട്ടി. നാലുവയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ 2024 ജൂണിലാണ് കസബ പൊലീസ് ജയചന്ദ്രനെതിരെ കേസെടുത്തത്. കുടുംബ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ മകളെ പീഡിപ്പിച്ചുവെന്നാണ് അമ്മയുടെ പരാതി.
കേസെടുത്തതിനു പിന്നാലെ ഒളിവിൽ പോയ ജയചന്ദ്രൻ, ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളി. കുട്ടിയുടെ മൊഴി അവിശ്വസനീയമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. തുടർന്ന് പൊലീസ് ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. പിന്നാലെ സുപ്രീംകോടതിയെ സമീപിച്ച നടന് മുൻകൂർ ജാമ്യാപേക്ഷ തീർപ്പാകുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.