സമൂഹമാധ്യമങ്ങളിലൂടെ ഏറെ ചർച്ച ചെയ്യപ്പെട്ട പ്രണയമായിരുന്നു തെന്നിന്ത്യൻ നടി തമന്നയുടേയും നടൻ വിജയ് വർമയുടേതും. ഇപ്പോഴിതാ, രണ്ടുവർഷത്തെ പ്രണയത്തിനൊടുവിൽ തമന്നയും വിജയ് വർമയും വേർപിരിയുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. പിങ്ക് വില്ലയെ ഉദ്ധരിച്ച് ദി എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
തമന്നയും വിജയ് വർമയും വേർപിരിഞ്ഞിട്ട് ആഴ്ചകളായെന്നാണ് പിങ്ക്വില്ല റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടുപേരും ഒരുമിച്ചെടുത്ത തീരുമാനമാണ്. പ്രണയം മുന്നോട്ടു കൊണ്ടു പോകുന്നില്ല എങ്കിലും തമന്നയും വിജയ് വര്‍മയും തമ്മിലുള്ള സൗഹൃദം മുന്നോട്ട് പോകും എന്നാണ് റിപ്പോര്‍ട്ടുകള്‍. താരങ്ങൾ അവരവരുടെ ചിത്രങ്ങളുടെ തിരക്കിലാണെന്നും ഇരുവരുടേയും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരുവരുടേയും വേർപിരിയലിന് കാരണം വ്യക്തമല്ല. പുറത്തുവന്ന വാർത്തകളേക്കുറിച്ച് താരങ്ങൾ പ്രതികരിച്ചിട്ടുമില്ല.
ഇരുവരും വേര്‍പിരിഞ്ഞു എന്ന ഗോസിപ്പുകള്‍ മാസങ്ങള്‍ക്ക് മുന്‍പേ പുറത്ത് വന്നിരുന്നുവെങ്കിലും, ഒരുവരും വീണ്ടും പൊതുവേദിയില്‍ ഒന്നിച്ചെത്തിയതോടെ ആ ഗോസിപ്പുകള്‍ അവസാനിക്കുകയായിരുന്നു. 2023 ല്‍ ലവ് ലസ്റ്റില്‍ ഒന്നിച്ചഭിനയിച്ചതിലൂടെയാണ് തമന്നയും വിജയ് വര്‍മയും തമ്മിലുള്ള സൗഹൃദം ആരംഭിച്ചത്. പിന്നീട് ന്യൂയോര്‍ക്കിലും ഗോവയിലും എല്ലാം ഇരുവരും ഒന്നിച്ച് സമയം ചെലവഴിച്ച ഫോട്ടോകള്‍ പുറത്തു വന്നതോടെ ഡേറ്റിങ് ഗോസിപ്പുകളും സജീവമായി. 2023 ജൂണ്‍ മാസത്തിലാണ് തങ്ങള്‍ പ്രണയത്തിലാണെന്ന് തമന്ന ഭട്ടിയ സ്ഥിരീകരിച്ചത്. തന്റെ ഹാപ്പി പ്ലേസ് ആണ് വിജയ് വര്‍മ എന്നാണ് തമന്ന പറഞ്ഞത്. അടുത്തിടെ ഒരു അഭിമുഖത്തിൽ വിവാഹത്തേക്കുറിച്ചുള്ള ചോദ്യത്തിന് താനിപ്പോൾ ജീവിതത്തിൽ വളരെ സന്തോഷവതിയാണെന്നാണ് തമന്ന പ്രതികരിച്ചത്. വിവാഹമെന്നത് സാധ്യതമാത്രമാണ്. കരിയറിനും വിവാഹത്തിനും തമ്മിൽ ബന്ധമില്ല. വിവാഹം കഴിഞ്ഞാൽപ്പോലും അഭിനയം തുടരുമെന്നും തമന്ന പറഞ്ഞിരുന്നു.