കൃത്യം 87 വര്‍ഷം മുമ്പ് 1938ല്‍ മാര്‍ച്ച് മൂന്നിനാണ് ലോകത്തെ മാറ്റി മറിച്ച ആ കണ്ടുപിടിത്തം നടന്നത്. സൗദി അറേബ്യയിലെ ദഹ്‌റാനിലെ അമേരിക്കയുടെ ഉടമസ്ഥതയിലുള്ള ഒരു എണ്ണക്കിണര്‍ പെട്രോളിയം ശേഖരത്തില്‍ ഇടിയ്ക്കുകയായിരുന്നു. അത് സൗദിയുടെ ചരിത്രപരമായ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചു.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായും കയറ്റുമതി ചെയ്യുന്ന രാജ്യവുമായും ഈ കണ്ടുപിടിത്തം സൗദിയെ മാറ്റി. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും അടിസ്ഥാന സൗകര്യങ്ങളെയും ആഗോളതലത്തിലുള്ള സ്വാധീനത്തെയും പുനഃനിര്‍മിച്ചു.
എണ്ണ ശേഖരത്തിന്റെ കണ്ടുപിടിത്തം ചെലുത്തിയ സ്വാധീനം
എണ്ണ ശേഖരം കണ്ടെത്തുന്നതിന് മുമ്പ് രാജ്യത്തെ ജനസംഖ്യയില്‍ ഏറെയും നാടോടികളായിരുന്നു. മക്കയിലെത്തുന്ന തീര്‍ത്ഥാടകരെ ആശ്രയിച്ചായിരുന്നു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കഴിഞ്ഞിരുന്നത്. എന്നാല്‍ എണ്ണ ശേഖരം കണ്ടെത്തിയതോടെ അത് രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തിനും മാറ്റത്തിനും വഴി തെളിയിച്ചു. രാജ്യം വളരെപ്പെട്ടെന്ന് തന്നെ ആധുനികതയിലേക്ക് കുതിച്ചു. പൈപ്പ്‌ലൈനുകള്‍, ശുദ്ധീകരണശാലകള്‍, തുറമുഖങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് ഇത് വഴിയൊരുക്കി.
ഇന്ന് സൗദിയുടെ ഏറ്റവും വലിയ വരുമാന മാര്‍ഗം എണ്ണ ഉത്പാദനവും അതിന്റെ കയറ്റുമതിയുമാണ്. ആഗോളതലത്തില്‍ ഊര്‍ജ ശക്തികേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന്റെ സ്വാധീനം അത് ഉറപ്പിച്ചു.
ആഗോള എണ്ണ വിപണിയിലെ സൗദിയുടെ പങ്ക്
എണ്ണ കയറ്റുമതിയില്‍ മുന്‍നിരയിലുള്ള രാജ്യമെന്നതനിലയില്‍ ആഗോള ഊര്‍ജമേഖലയില്‍ നിര്‍ണായകമായ പങ്കാണ് സൗദി വഹിക്കുന്നത്. പെട്രോളിയം വ്യാപാരത്തിലൂടെ പാശ്ചാത്യരാജ്യങ്ങളുമായും ഏഷ്യയിലെ പ്രധാന സമ്പദ് വ്യവസ്ഥകളുമായും സൗദിയുടെ നയതന്ത്രബന്ധം ശക്തിപ്പെടുത്തിയിട്ടുണ്ട്. എണ്ണയിലെ കുതിച്ചുചാട്ടം യുഎസ്, ഇന്ത്യ, പാകിസ്ഥാന്‍, എത്യോപ്യ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് വിദേശ തൊഴിലാളികളെയും ആകര്‍ഷിക്കാന്‍ കാരണമായി.
ഒപെക് അംഗം
1960ല്‍ സൗദി അറേബ്യയും മറ്റ് നാല് രാജ്യങ്ങളും ചേര്‍ന്ന് ഇറാക്കിലെ ബാഗ്ദാദില്‍ വെച്ച് പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് കണ്‍ട്രീസ്(OPEC) എന്ന പേരില്‍ സംഘടന രൂപീകരിച്ചു. എണ്ണ ഉത്പാദിപ്പിക്കുന്നതും എണ്ണയെ ആശ്രയിക്കുന്നതുമായ മുന്‍നിര രാജ്യങ്ങളുടെ സഹകരണമാണ് ഈ സംഘടനയുടെ ലക്ഷ്യം.
പിന്നീട് ഖത്തര്‍ (1961), ഇന്തോനേഷ്യ (1962), ലിബിയ (1962), യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (1967), അള്‍ജീരിയ (1969), നൈജീരിയ (1971), ഇക്വഡോര്‍ (1973), ഗാബണ്‍ (1975), അംഗോള (2007), ഇക്വറ്റോറിയല്‍ ഗിനിയ (2017), കോംഗോ (2018) എന്നീ രാജ്യങ്ങള്‍ കൂടി ഈ സംഘടനയുടെ ഭാഗമായി.
പുനഃരുപയോഗിക്കാവുള്ള ഊര്‍ജ സ്രോതസ്സുകളെക്കുറിച്ച് പര്യവേഷണങ്ങള്‍ തുടരുന്നുണ്ടെങ്കിലും ലോകത്തിലെ ഭൂരിപക്ഷം രാജ്യങ്ങളും ഇപ്പോഴും അസംസ്കൃത എണ്ണയെയാണ് കൂടുതലായും ആശ്രയിക്കുന്നത്