Monday, March 10, 2025

HomeMain Storyയുദ്ധമാണ് അമേരിക്കയുടെ താത്പര്യമെങ്കിൽ നേരിടാൻ തയാറെന്ന് ചൈന

യുദ്ധമാണ് അമേരിക്കയുടെ താത്പര്യമെങ്കിൽ നേരിടാൻ തയാറെന്ന് ചൈന

spot_img
spot_img

വാഷിംഗ്ടൺ: ഇറക്കുമതി ചുങ്കം കുത്തനെ ഉയർത്തി താരിഫ് യുദ്ധമാണ് അമേരിക്കയുടെ മനസിലുള്ളതെങ്കിൽ നേരിടാൻ തയാറെന്നു ചൈന . “യുദ്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കിൽ ഞങ്ങൾ പോരാടാൻ തയ്യാറാണ്. അത് താരിഫ് യുദ്ധമായാലും, വ്യാപാര യുദ്ധമായാലും, ഇനി മറ്റേതെങ്കിലും തരത്തിലുള്ള യുദ്ധമായാലും, അവസാനം വരെ പോരാടാൻ ഞങ്ങൾ തയ്യാറാണെന്നു യുഎസിലെ ചൈനീസ് എംബസി സോഷ്യൽ മീഡിയ പ്ലാറ്റിഫോമായ എക്സിൽ കുറിച്ചു.. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, ചൈനയ്ക്ക് 10 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ അമേരിക്കയിൽ നിന്നുള്ള ചില ഇറക്കുമതികൾക്ക് 10 മുതൽ 15 ശതമാനം വരെ അധിക തീരുവ ചുമത്തുമെന്ന് ചൈനീസ് ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 10 മുതൽ ഇത് നിലവിൽ വരും.യുഎസ് പ്രസിഡന്റ് ഡെണാൾഡ് ട്രംപ് ചൈന, മെക്സിക്കോ, കാനഡ എന്നിവയ്ക്കെതിരെ കനത്ത തീരുവ ചുമത്തിയതിനെ തുടർന്നാണ് ചൈനീസ് എംബസിയുടെ പ്രതികരണം. ചിക്കൻ, ഗോതമ്പ്, ചോളം, പരുത്തി എന്നിവയുൾപ്പെടെള്ള അമേരിക്കയിൽ നിന്നെത്തുന്ന പ്രധാന ഇറക്കുമതികൾക്ക് താരിഫ് ബാധകമാകും. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര യു​ദ്ധത്തിൽ ചൈനയുടെ ഈ തീരുമാനം നിർണയാകമാകും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മെക്സിക്കോയ്ക്ക് ചുമത്തിയ അധിക താരിഫുകൾക്ക് പകരമായി തിരികെ താരിഫ് ഏർപ്പെടുത്തുമെന്ന് മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ട്രംപ് ആരംഭിച്ച വ്യാപാര യുദ്ധം കൂടുതൽ രൂക്ഷമാകും. കാനഡയില്‍ നിന്നും മെക്സിക്കോയില്‍ നിന്നുമുള്ള സാധനങ്ങള്‍ക്ക് 25 ശതമാന താരിഫാണ് ട്രംപ് ഏർപ്പെടുത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments