ദുബായ് :യുഎഇയിൽ രണ്ട്മലയാളികളുടെ വധശിക്ഷ കൂടി നടപ്പാക്കി. എ. മുഹമ്മദ് റിനാഷ്, പി.വി. മുരളീധരൻ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. വധശിക്ഷ നടപ്പാക്കിയ വിവരം വിദേശകാര്യ മന്ത്രാലയത്തെ യുഎഇ അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യക്കാരിയായ സ്ത്രീയുടെ വധശിക്ഷ നടപ്പാക്കിയിരുന്നു.
കൊലപാതക കുറ്റത്തിനാണു ഇരുവരുടേയും വധശിക്ഷ നടപ്പാക്കിയത്. ഇന്ത്യൻ പൗരനെ വധിച്ചതിനാണ് മുരളീധരൻ വിചാരണ നേരിട്ടത്. സംസ്കാരത്തിൽ പങ്കെടുക്കാൻ ഇരുവരുടെയും കുടുംബങ്ങൾക്ക് സൗകര്യം ഒരുക്കും. സാധ്യമായ എല്ലാ നിയമസഹായവും നൽകിയിരുന്നുവെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.