Monday, March 10, 2025

HomeAmericaഅനധികൃത കുടിയേറ്റക്കാരെ സൈനീക വിമാനത്തിലുള്ള നാടുകടത്തലിന്റെ ആവേശം പോയി:  വന്‍ സാമ്പത്തീക ബാധ്യതയെന്നു കണ്ടെത്തല്‍

അനധികൃത കുടിയേറ്റക്കാരെ സൈനീക വിമാനത്തിലുള്ള നാടുകടത്തലിന്റെ ആവേശം പോയി:  വന്‍ സാമ്പത്തീക ബാധ്യതയെന്നു കണ്ടെത്തല്‍

spot_img
spot_img

വാഷിംഗ്ണ്‍:  സൈനീക  വിമാനത്തില്‍ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത് നിര്‍ത്തലാക്കി അമേരിക്ക .കൊട്ടിഘോഷിച്ച് നടത്തിയ തിരിച്ചയയ്ക്കലിന് വന്‍ സാമ്പത്തിക ഭാരം വന്നതോടെയാണ് സൈനീക വിമാനത്തില്‍  അനധികൃത കുടിയേറ്റക്കാരെ അവരുടെ  രാജ്യങ്ങളിലേക്കോ  ഗ്വാണ്ടനാമോ ബേയിലേക്കോ  കൊണ്ടുപോകുന്നത് ഒഴിവാക്കാന്‍ അമേരിക്ക തീരുമാനിച്ചതെന്നു  പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 ട്രംപ്  രണ്ടാം തവണ അധികാരത്തില്‍ എത്തിയതിനു പിന്നാലെ  അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി തുടങ്ങിയിരുന്നു.. ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയവരെ വിലങ്ങണിയിച്ച് സൈനീക വിമാനത്തില്‍ നാടുകടത്തിയത് ഏറെ വിവാദമായിരുന്നു.  എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത നിയമലംഘകരായ കുടിയേറ്റക്കാരെ് സൈനിക വിമാനങ്ങള്‍ ഉപയോഗിച്ച് നാടുകടത്തുന്നത്് വന്‍ സാമ്പത്തീക ബാധ്യത ഉണ്ടാക്കുന്നതായി തെളിഞ്ഞുവെന്ന് ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.ഏറ്റവും ഒടുവില്‍ സൈനീക വിമാനത്തില്‍ നാടുകടത്തിയത് ഈ മാസം ഒന്നിനാണ്.  വ്യാഴാഴ്ച ഷെഡ്യൂള്‍ ചെയ്തിരുന്ന ഒരു വിമാനം റദ്ദാക്കിയതായിപ്രതിരോധ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ജനുവരിയില്‍ ട്രംപ് അധികാരമേറ്റയുടനെ, അനധികൃത കുടിയേറ്റക്കാരെ മറ്റ് രാജ്യങ്ങളിലേക്കും ഗ്വാണ്ടനാമോ ബേയിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്കും മാറ്റാന്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് പരമ്പരാഗതമായി സാധാരണ വിമാനങ്ങള്‍ ഉപയോഗിക്കുന്ന രീതിക്കുപകരം അദ്ദേഹത്തിന്റെ ഭരണകൂടം സൈനിക വിമാനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കുന്ന കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനുള്ള തങ്ങളുടെ ഉദ്ദേശ്യത്തെക്കുറിച്ച് ഒരു സന്ദേശം നല്‍കാനാണ് ഭരണകൂടം സൈനിക വിമാനങ്ങള്‍ വഴി ഉദ്ദേശിച്ചതെന്ന് പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു.എന്നാല്‍ ഓരോ സൈനീക വിമാനങ്ങളുടെ പറക്കലിനും വന്‍ തുക ചെലവഴിക്കേണ്ടി വന്നതോടെയാണ് ആ ഉദ്യമത്തില്‍ നി്ന്നും അമേരിക്ക തത്കാലം പിന്‍മാറിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments