ഹൂസ്റ്റണ്‍: ആനിക്കാട് തോമസ് ചാക്കോ (94) മാര്‍ച്ച് രണ്ടിന് ഹൂസ്റ്റണില്‍ അന്തരിച്ചു. കുട്ടിക്കാലം കോന്നിയില്‍ ചെലവഴിച്ച ശേഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പാസ്റ്ററായി സേവനം ചെയ്തിരുന്നു.
ഭാര്യ: ഏലിയാമ്മ ഏബ്രഹാം 2021-ല്‍ അന്തരിച്ചു.
മക്കള്‍:വത്സമ്മ, ആലീസ്, സാം.
മരുമക്കള്‍: ജോസഫ് കുര്യന്, കെന്‍, ജൂഡി.
ഒമ്പത് കൊച്ചുമക്കളും ഒരു വലിയ കൊച്ചുമകനും ഉണ്ട്.
അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ പാസ്റ്റര്‍ തോമസ് ചാക്കോ 1962-ല്‍ ബൈക്കില്‍ സെമിനാരി പഠനത്തിനായി കപ്പല്‍ കയറി ചിക്കാഗോയില്‍ എത്തി. കുറച്ചുനാള്‍ സിയാറ്റിലിലും താമസിച്ചിട്ടുണ്ട്. പിന്നീട് ഹൂസ്റ്റണില്‍ എത്തി വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
സംസ്കാര ശുശ്രൂഷകള്‍ മാര്‍ച്ച് 8 ശനിയാഴ്ച രാവിലെ 9.30 ന് ഐ.പി.സി ഹെബ്രോണ്‍ ഹൂസ്റ്റണില്‍ വച്ച് നടക്കും. വിലാസം : 4660 സൗത്ത് സാം ഹൂസ്റ്റണ്‍ പാര്‍ക്ക് വേ ഈസ്റ്റ്, ടെക്സസ് 77048.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 281 827 5220.
വാര്‍ത്ത: ജോയി തുമ്പമണ്‍