Monday, March 10, 2025

HomeNerkazhcha Specialമോഹ ശമനി (എ.എസ് ശ്രീകുമാര്‍)

മോഹ ശമനി (എ.എസ് ശ്രീകുമാര്‍)

spot_img
spot_img

ദാഹശമനിക്കായ്
താപം കടുക്കുന്നു
ദേഹമുരുകുന്നു
കണ്ണീര്‍ വറ്റിയ നാള്‍
മനസുമുഴറുന്നു

മോഹം മരവിച്ച
കാലാന്തരങ്ങളേ
കൈ പിടിക്കൂ, പ്രാണന്‍
വെടിയുന്നേരമെങ്കിലും
ഈ പ്രാര്‍ത്ഥന
ചൊല്ലുവാനേകനായ്…

കഴിഞ്ഞ ദിന
നഷ്ടങ്ങളോര്‍ത്ത്
പാപകര്‍മങ്ങള്‍
പരിഹാരവഴിപ്പുറത്ത്
ഒരുപാടായ് കുമിയുന്നു
വിഴുപ്പായ് ചുമന്ന്
കിതച്ചുവീഴാന്‍
കെല്‍പ്പില്ലാതെ
തളര്‍ന്നവശനായ്

ഇടറിയ നെഞ്ചകത്തില്‍
ചിതലുകള്‍ ചേക്കേറിയ
രക്തഞരമ്പുകളില്‍
തപ്തബാഷ്പം
തുടിക്കുന്നു…
മിടിക്കുന്നില്ല
ഹൃദയഭിത്തികള്‍
രക്തമില്ലാതെയെന്നും

എല്ലാം തകരുന്നു
വേദനയകലുന്നു
എന്‍ സ്‌നേഹം
തനിച്ചായ് എന്നും
മമ കനവിലും
ഊര്‍ജത്തിലും
ഉഷ്ണത്തിലും
കാമനകളിലും
ഒരുള്‍ക്കുളിരായ്
പ്രണയപരാഗമായ്
നിത്യരോമാഞ്ചമായ്…

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments