Monday, March 10, 2025

HomeNewsIndiaഭക്ഷ്യവിഷബാധ: 45 തടവുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില അതീവ ഗുരുതരം

ഭക്ഷ്യവിഷബാധ: 45 തടവുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില അതീവ ഗുരുതരം

spot_img
spot_img

മംഗളൂരു: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ദക്ഷിണ കന്നട ജില്ല ജയിലിലെ 45 തടവുകാരെ മംഗളൂരു ഗവ. വെന്റ്‌ലോക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.

ബുധനാഴ്ചയുണ്ടായ സംഭവം മംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ അനുപം അഗര്‍വാള്‍ വ്യാഴാഴ്ച മാധ്യമങ്ങളെ അറിയിച്ചു. ഉച്ചഭക്ഷണമായി ചോറും സാമ്പാറുമാണ് തടവുകാര്‍ക്ക് നല്‍കിയത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ തടവുകാര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. എല്ലാവരേയും പൊലീസ് വാഹനങ്ങളില്‍ സുരക്ഷയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ ഐസിയുവിലാണ്.

ഭക്ഷ്യവിഷബാധയേറ്റ തടവുകാരെ മംഗളൂരു ഗവ. വെന്റ്‌ലോക് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നു

പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ ആശുപത്രി സന്ദര്‍ശിച്ച് തടവുകാരെ പരിചരിക്കുന്ന ഡോക്ടര്‍മാരുമായി സംസാരിച്ചു. ഭക്ഷ്യസാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ ഭക്ഷ്യവിഷബാധയുടെ കാരണം വ്യക്തമാകുമെന്ന് അഗര്‍വാള്‍ പറഞ്ഞു. ജയിലില്‍ 350 തടവുകാരുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments