Monday, March 10, 2025

HomeMain Storyസമാധാനത്തിനായുളള നോബേൽ പട്ടികയിൽ മാർപാപ്പയും ട്രംപും

സമാധാനത്തിനായുളള നോബേൽ പട്ടികയിൽ മാർപാപ്പയും ട്രംപും

spot_img
spot_img

വാഷിംംഗ്ടൺ  ഈ വർഷത്തെ സമാധാന നോബേലിനായി  മാർപാപ്പയും ട്രംപും ഉൾപ്പെടെ മൂന്നൂറോളം പേരെ നാമനിർദേശം ചെയ്‌തതു.നോർവീജിയൻ നോബേൽ ഇൻസ്റ്റിറ്റ്യൂട്ടിനു മുന്നിലാണ് നാമനിർദേശം ചെയ്യുക.

 യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫ്രാൻസിസ് മാർപാപ്പയും പട്ടികയിൽ ഉള്ള വിവരം നോബേൽ ഇൻസ്റ്റിറ്റ്യൂട്ട് ഔദ്യോഗീകമായി അറിയിച്ചിട്ടില്ല. 244 വ്യക്തികളും 94 സംഘടനകളും ഉൾപ്പെടെ 338 നാമനിർദേശങ്ങളാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് 286 പേരായിരുന്നു. ഔദ്യോഗിക പട്ടിക 50 വർഷത്തേക്കു പുറത്തുവിടരുതെന്നാണ് നിയമം. എന്നിരുന്നാലും നാമനിർദേശം ചെയ്യാൻ യോഗ്യതയുള്ള മുൻ നോബേൽ ജേതാക്കൾ, നിയമനിർമാതാക്കൾ, എല്ലാ രാജ്യങ്ങളിലെയും കാബിനറ്റ് മന്ത്രിമാർ, അക്കാദമിക് വിദഗ്‌ധർ എന്നിവർക്ക് വെളിപ്പെടുത്താനാകും.

ട്രംപിനെ നാമനിർദേശം ചെയ്യുമെന്ന് യുഎസ് കോൺഗ്രസ് അംഗം ഡാരൽ ഇസ്സ വെളിപ്പെടുത്തി. സമാധാന നൊബേലിന് ട്രംപിനെക്കാൾ അർഹതയുള്ളയാൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മധ്യപൂർവദേശത്തു നടത്തിയ സമാധാന പ്രവർത്തനങ്ങൾക്കാണ് ട്രംപിനെ നാമനിർദേശം ചെയ്യുന്നത്. അതേസമയം സമാധാന നൊബേലിന് നാമനിർദേശം നൽകാനുള്ള അവസാന തീയതി കഴിഞ്ഞാണ് ഇസ്സയുടെ നാമനിർദേശം. എന്നാൽ 2024 നവംബർ യുക്രെയ്ൻ പാർലമെന്റ് അംഗമായ ഒലെക്സാണ്ടർ മെറെഷ്കോ ട്രംപിനെ സമാധാന നൊബേലിന് നാമനിർദേശം ചെയ്തിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments