വാഷിംഗ്ടൺ: തീരുവ യുദ്ധത്തിൽ ട്രംപിനു കൈ പൊള്ളുന്നുവോ? . കാനഡ – മെക്സിക്കൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള തീരുമാനം യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തൽക്കാലം നിർത്തി. ഒടുവിലെ അറിയിപ്പ് പ്രകാരം ഒരു മാസം കൂടി ഇളവ് അനുവദിച്ചുകൊണ്ട്, ഏപ്രിൽ രണ്ടു മുതൽ താരിഫുകൾ നടപ്പാക്കുമെന്നാണ് അറിയിച്ചിട്ടുളളത്. ട്രംപിൻ്റെ താരിഫ്
പ്രഖ്യാപനത്തിനു ശേഷം രണ്ടാംതവണയാണ് താരിഫ് തീരുമാനംനീട്ടിവയ്ക്കുന്നത്. ഫെബ്രുവരി രണ്ടിനാണ് ആദ്യംകാനഡക്കും മെക്സിക്കോയ്ക്കും എതിരെ തീരുവ പ്രഖ്യാപിച്ചത്.അത് പിന്നീട് ഒരുമാസത്തേക്ക് നീട്ടി. വീണ്ടും ഈ മാസം നാലിന് ഉയർന്ന താരിഫ് പ്രഖ്യാപനംനിലവിൽ വന്നു. വീണ്ടും ഏപ്രിൽ രണ്ടിലേക്ക് മാറ്റി. എന്താണ് ഇത്തരമൊരു മാറ്റത്തിന് കാരണമെന്നതിൽ വ്യക്തതയില്ല.
മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയിൻബോമുമായുള്ള ചർച്ചകൾക്ക് ശേഷം മെക്സിക്കൻ ഇറക്കുമതിക്ക് അടുത്തിടെ ഏർപ്പെടുത്തിയ വലിയ താരിഫുകൾ താൽക്കാലികമായി നിർത്തുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഒരു ഒത്തുതീർപ്പ് എന്ന നിലയിലും പ്രസിഡന്റ് ഷെയിൻബോമിനോടുള്ള ബഹുമാനം കൊണ്ടുമാണ് ഇത്തരമൊരു നടപടിയെന്നാണ് ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചത്.
കാനഡയ്ക്കും സമാന ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ കാനഡക്കും മെക്സിക്കോക്കും മേൽ നടപ്പാക്കിയ 25 ശതമാനം നികുതി അമേരിക്കയുടെ സാമ്പത്തിക മേഖലയിലും.പ്രത്യാഘാതം സൃഷ്ടിച്ചതായാണ് സൂചന