Monday, March 10, 2025

HomeAmericaസ്റ്റാര്‍ഷിപ്പ് റോക്കറ്റില്‍ പൊട്ടിത്തെറി: അമേരിക്കന്‍ വ്യോമഗതാഗതം പ്രതിസന്ധിയിലായി

സ്റ്റാര്‍ഷിപ്പ് റോക്കറ്റില്‍ പൊട്ടിത്തെറി: അമേരിക്കന്‍ വ്യോമഗതാഗതം പ്രതിസന്ധിയിലായി

spot_img
spot_img

ഫ്ളോറിഡ: ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ  സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്റെ  മുകള്‍ ഭാഗം പൊട്ടിത്തെറിച്ചു. ഇതോടെ അമേരിക്കയില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ടെക്‌സസിലെ ബൊക്ക ചിക്ക ബീച്ചിന് സമീപമുള്ള സ്റ്റാര്‍ ബേസില്‍ നിന്ന് കുതിച്ചുയര്‍ന്ന് മിനിറ്റുകള്‍ക്ക് ശേഷം സ്റ്റാര്‍ഷിപ്പിന്റെ ഏറ്റവും മുകളിലെ ഷിപ്പ് ഭാഗം പൊട്ടിത്തെറിച്ച് ചിന്നഭിന്നമാവുകയായിരുന്നു. ഇതോടെ ബഹിരാകാശത്ത് റോക്കറ്റ് മാലിന്യങ്ങള്‍ നിറഞ്ഞതാണ് വിമാന സര്‍വീസുകള്‍ വൈകിപ്പിക്കാനും വഴിതിരിച്ചുവിടാനും കാരണമായത്.

റോക്കറ്റ് അവശിഷ്ടങ്ങള്‍ പതിച്ച് വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനാണ് ഈ മുന്നൊരുക്കം യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ നടത്തിയത്. സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറിയെ തുടര്‍ന്ന്  ഫ്‌ളോറിഡയിലെ നാലു വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ ഒരു മണിക്കൂറോളം വൈകിപ്പിച്ചു.

മിയാമി എയര്‍പോര്‍ട്ടിലെ സര്‍വീസുകള്‍ നിലച്ചു.  മെക്സിക്കോയ്ക്ക് മുകളിലൂടെയുള്ള നിരവധി വിമാന സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു.  പൊട്ടിത്തെറിക്കു പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏകോപനം ആരംഭിച്ചതായി സ്പേസ് എക്സ് അറിയിച്ചു.
സ്റ്റാര്‍ഷിപ്പിന്റെ എട്ടാം പരീക്ഷണ വിക്ഷേപണത്തില്‍ ബൂസ്റ്ററില്‍ നിന്ന് വേര്‍പെട്ട ശേഷം ഷിപ്പുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതായി സ്പേസ് എക്സ് സ്ഥിരീകരിച്ചു. സ്റ്റാര്‍ഷിപ്പിന്റെ കഴിഞ്ഞ പരീക്ഷണത്തിലും ഇതേ തിരിച്ചടി ഉണ്ടായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments