വാഷിങ്ടൻ: ഇറാനുമായി പുതിയ ആണവക്കരാർ നടപ്പാക്കാൻ അമേരിക്കൻ നിക്കം. ഇത് സംബന്ധിച്ച് ചർച്ച നടത്താൻ പ്രസിഡന്റ് ഡോണൾഡ് ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിക്കു കത്തയച്ചു.ട്രം പ് തന്നെയാണ് മാധ്യമചർച്ചയിൽ ഇക്കാര്യം വെളിപ്പെടുത്തിയത് .
ഇറാൻ ‘ചർച്ചയ്ക്ക തയാറാകുമെന്നു പ്രതീക്ഷിക്കുന്നതായും ഇറാന് അതു വലിയ ഗുണം ചെയ്യുമെന്നാണ് കത്തിലെഴുതിയതെന്നും പ്രസിഡന്റ് പറഞ്ഞു. രണ്ടു രീതിയിൽ പ്രശ്നത്തെ സമീപിക്കാമെന്ന് ട്രംപ് അഭിമുഖത്തിൽ പറഞ്ഞു: സൈനികമായി കൈകാര്യം ചെയ്യുക, അല്ലെങ്കിൽ കരാറുണ്ടാക്കുക. ‘തനിക്കിഷ്ടം കരാറിന്റെ വഴിക്കു പോകാനാണ്. കാരണം, സൈനികമായി നേരിട്ട് ഇറാനു ബുദ്ധിമുട്ടുണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവർ നല്ല കക്ഷികളാണ്’- ട്രംപ് വിശദീകരിച്ചു. 2018 ലാണ് ഇറാനുമായുള്ള കരാറിൽ നിന്ന് അമേരിക്ക പിൻമാറിയത്.