ലണ്ടൻ: അമേരിക്കൻ പ്രസിഡന്റിന്റെ യുക്രൈനെതിരായ നടപടിയെ നാത്സി ഭരണകൂടത്തെ സന്തോഷിപ്പിക്കാനുള്ള രണ്ടാം ലോകയുദ്ധകാലത്തെ കരാറിനോട് ഉപമിച്ച ബ്രിട്ടനിലെ ന്യൂസീലൻഡ് അംബാസഡർ ഫിൽ ഗൊഫിനെ തിരിച്ചു വിളിച്ചു.
ട്രംപിന്റെ ചരിത്രബോധം ചോദ്യം ചെയ്തുകൊണ്ടുള്ള ഫിൽ ഗൊഫിന്റെ പരാമർശങ്ങൾ വിവാദമായതിനു പിന്നാലെയാണ് നടപടി.
ട്രംപിനെക്കുറിച്ച് ഗൊഫ് പറഞ്ഞത് ന്യൂസീലൻഡ് സർക്കാരിന്റെ അഭിപ്രായമല്ലെന്നു വിദേശകാര്യ മന്ത്രിയുടെ വക്താവ് വ്യക്തമാക്കി.