Monday, March 10, 2025

HomeAmericaറെഡ് ചില്ലിയുടെ നടൻ ചട്ടി ചോറ് ഡാളസിലെ മലയാളികൾക്കിടയിൽ വലിയ സംസാരമായി- ചട്ടി ചോറ് ;...

റെഡ് ചില്ലിയുടെ നടൻ ചട്ടി ചോറ് ഡാളസിലെ മലയാളികൾക്കിടയിൽ വലിയ സംസാരമായി- ചട്ടി ചോറ് ; വാങ്ങുവാൻ വൻ തിരക്ക്

spot_img
spot_img

എബി മക്കപ്പുഴ

ഡാളസ്: ഗാർലാൻഡ് ബെൽറ്റ് ലൈൻ റോഡിലുള്ള റെഡ് ചില്ലിയിൽ നടൻ രീതിയിൽ പാചകം ചെയ്തു കൊടുക്കുന്ന ചട്ടി ചോറ് ഡാളസിലെ മലയാളികൾക്ക് പ്രിയം ഏറി കഴിഞ്ഞു.ഒരു ചട്ടി ചോറിനു വെറും 10 ഡോളർ. ചിക്കൻ ഫ്രയ്,മുട്ട ഓംലറ്റ്, തോരൻ, മത്തി വറുത്തത് മാങ്ങാ ചമ്മന്തി അച്ചാർ തുടങ്ങിയ സ്വാദേറിയ വിഭവങ്ങളുമായി ശനി ഞായർ ദിവസങ്ങളിൽ 12 മണി മുതൽ മൂന്നു മണിവരെ ബെൽറ്റ് ലൈനിലുള്ള റെഡ് ചില്ലി ഇന്ത്യൻ റെസ്റ്റാറന്റിൽ നിന്നും ലഭിക്കും.

കൂടുതൽ ഓർഡർ അതാതു സ്ഥലങ്ങളിൽ എത്തിച്ചു കൊടുക്കുവാനുള്ള സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. ചട്ടി ചോറ് കഴിക്കുന്നവർക്ക് ഭക്ഷണത്തെ പറ്റി നല്ല അഭിപ്രായമേ ഉള്ളു.സ്വാദിന്റെ കാര്യത്തിൽ നൂറു നൂറു നല്ല അഭിപ്രായങ്ങൾ.

വിൻസെന്റ് ജോണിക്കുട്ടി, ജിയോ ജോൺ എന്നിവരുടെ കൂട്ടായ ഉദ്യമം നടൻ പാചകത്തിൽ നടത്തിവരുന്ന പുതിയ വിഭവങ്ങളുടെ ശൃംഖല ഡാലസിൽ വലയ പേരായി കഴിഞ്ഞു.

തിരക്കിട്ട ജോലിത്തിരക്കിനിടയിൽ വിശ്രമവും ഉറക്കവും ത്യജിച്ചു നടത്തുന്ന ഇത്തരം സംരംഭങ്ങൾ വിജയിപ്പിക്കാൻ മലയാളികളുടെ സഹകരണം ആവശ്യപ്പെടുന്നതായി റെസ്റ്റോറന്റ് നടത്തിപ്പുകാരായ വിൻസെന്റ് ജോണിക്കുട്ടി , ജിയോ ജോൺ എന്നിവർ ആവശ്യപ്പെട്ടു.

ആശംസകൾ നേർന്നു കൊണ്ട്:
എബി മക്കപ്പുഴ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments