കോവിഡ് വെറും ജലദോഷപ്പനിയാണെന്നായിരുന്ന ധാരണയ്ക്ക് മാറ്റംവന്നതായും രോഗമുക്തിയുടെ സമയമാണ് ഏറ്റവും പ്രധാനം. കാരണം വൈറസ് ആ സമയത്താണ് ശരീരത്തെ തളര്‍ത്തുന്നതെന്നും കങ്കണയുടെ വീഡിയോ പോസ്റ്റില്‍ പറയുന്നു.
ഒരു ജലദോഷപ്പനി. അതാണ് കൊറോണ എന്നായിരുന്നു എനിക്ക് തോന്നിയത്. എന്നാല്‍ രോഗം ഭേദമാകുന്ന ഘട്ടത്തില്‍ എനിക്കുണ്ടായ അനുഭവങ്ങള്‍ ആ ധാരണ തിരുത്തി. ഞെട്ടിക്കുന്ന പല അനുഭവങ്ങളും എനിക്കുണ്ടായി. ഇതിനു മുമ്പ് സംഭവിക്കാത്ത പലതും എന്റെ ശരീരത്തെ ബാധിച്ചു.
ചെറുപ്പം മുതലെ നമുക്ക് എന്തെങ്കിലും രോഗം വന്ന് ഭേദമാകാന്‍ തുടങ്ങിയാല്‍ പിന്നെ രോഗമുക്തി എളുപ്പം സംഭവിക്കും. എന്നാല്‍ കൊറോണയുടെ കാര്യത്തില്‍ അങ്ങനെയല്ല. രോഗം ഭേദമായി തുടങ്ങിയെന്ന് നമ്മുടെ ശരീരത്തെ വൈറസ് വിശ്വസിപ്പിക്കും. കോവിഡ് നെഗറ്റീവായി രണ്ട് ദിവസത്തിന് ശേഷം വര്‍ക്കൗട്ടും ഷൂട്ടിങ്ങുമെല്ലാം ചെയ്യാന്‍ എനിക്കാവുമെന്നാണ് കരുതിയിരുന്നത്.
എന്നാല്‍ ഞാന്‍ അതിലേക്ക് കടന്നതോടെ പ്രശ്നങ്ങള്‍ അനുഭവിക്കാന്‍ തുടങ്ങി. എനിക്ക് സുഖമില്ലാതെ. വീണ്ടും ഞാന്‍ കിടപ്പിലായി. ആ സമയത്ത് കട്ടിലില്‍ നിന്ന് പുറത്തിറങ്ങാന്‍ എനിക്കാവില്ലെന്ന് തോന്നി. എനിക്ക് വീണ്ടും ജലദോഷവും, തോണ്ട വേദനയും അനുഭവപ്പെട്ടിരുന്നു. ഇത് രണ്ട് മൂന്ന് തവണ സംഭവിച്ചു.
കൂടാതെ കൊറോണ കാരണം വരുന്ന മറ്റ് രോഗങ്ങളുടെ ലക്ഷണങ്ങള്‍ ഈ വൈറസ് മറക്കുകയാണ് ചെയ്യുന്നത്. അത് കൊണ്ടാണ് ആദ്യം രോഗം ഭേദമായാലും ചിലര്‍ ശരീരത്തിലെ ആന്തരിയ അവയവങ്ങള്‍ക്ക് പ്രശ്‌നം സംഭവിച്ച് മരണപ്പെടുന്നത്. അതിനാല്‍ രോഗമുക്തിയുടെ സമയമാണ് ഏറ്റവും പ്രധാനം. കാരണം വൈറസ് ആ സമയത്താണ് ശരീരത്തെ തളര്‍ത്തുന്നതെന്നും കങ്കണയുടെ വീഡിയോ പോസ്റ്റില്‍ പറയുന്നു.