Sunday, March 9, 2025

HomeWorldതാനൂരിലെ പെണ്‍കുട്ടികളെ നാടുവിടാന്‍ സഹായിച്ച റഹീം അസ്ലം കസ്റ്റഡിയില്‍

താനൂരിലെ പെണ്‍കുട്ടികളെ നാടുവിടാന്‍ സഹായിച്ച റഹീം അസ്ലം കസ്റ്റഡിയില്‍

spot_img
spot_img

മലപ്പുറം: താനൂരിലെ പെണ്‍കുട്ടികളെ നാടുവിടാന്‍ സഹായിച്ച എടവണ്ണ സ്വദേശിയായ റഹീ അസ്ലം കസ്റ്റഡിയില്‍. മുംബൈയില്‍നിന്ന് തിരിച്ചെത്തിയ റഹീമിനെ താനൂരില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. നാടുവിട്ട പെണ്‍കുട്ടികളുടേ സുഹൃത്താണ് റഹീം.

ഇന്‍സ്റ്റഗ്രാം വഴിയാണ് റഹീം പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. റഹീമുമായി പെണ്‍കുട്ടികള്‍ക്കുള്ള ബന്ധം കണ്ടെത്തിയതാണ് കേസില്‍ നിര്‍ണയാകമായത്. റഹീമുമായി ബന്ധപ്പെട്ട പോലീസ് പെണ്‍കുട്ടികളുടെ നീക്കങ്ങള്‍ മനസിലാക്കി. ഇത് അവരെ വേഗത്തില്‍ കണ്ടെത്താന്‍ സഹായിച്ചു. വീട്ടില്‍ ചില പ്രശ്നങ്ങളുണ്ടെന്നും കുടുംബത്തോടൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നും പെണ്‍കുട്ടികളില്‍ ഒരാള്‍ റഹീമിനോട് പറഞ്ഞിരുന്നു. പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് റഹീം അവരുടെ കൂടെ പോയതെന്നും ദുരവസ്ഥ കണ്ടാണ് സഹായിച്ചതെന്നും റഹീമിന്റെ കുടുംബാംഗങ്ങള്‍ പോലീസിനോട് പറഞ്ഞിരുന്നു.

ശനിയാഴ്ച ഉച്ചയോടെ താനൂര്‍ പോലീസ് പെണ്‍കുട്ടികളെ വീട്ടിലെത്തിക്കും. പെണ്‍കുട്ടികളേയും കൊണ്ട് വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെ ഗരീബ് രഥ് എക്സ്പ്രസില്‍ പന്‍വേലില്‍നിന്ന് പോലീസ് സംഘം യാത്ര തിരിച്ചിട്ടുണ്ട്. ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് തിരൂരിലെത്തും. വിദ്യാര്‍ഥിനികളെ കോടതിയില്‍ ഹാജരാക്കിയശേഷം വിശദമായ മൊഴിയെടുക്കും. കൗണ്‍സിലിങ്ങും നല്‍കും. യാത്ര ചെയ്യാനുള്ള താത്പര്യം കൊണ്ടാണ് പെണ്‍കുട്ടികള്‍ മുംബൈയിലേക്ക് പോയതെന്ന് കഴിഞ്ഞ ദിവസം പോലീസ് വ്യക്തമാക്കിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments