കൊച്ചി: പുതുമുഖങ്ങളെ അണിനിരത്തി ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ബാനറില്‍ ഇടത്തൊടി ഭാസ്കരന്, ഒറ്റപ്പാലം നിര്‍മ്മിച്ച് നവാഗതനായ റോഷന് കോന്നി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കിരാത'( In the Dread of Night ) ചിത്രീകരണം പുരോഗമിക്കുന്നു; മറ്റു വർക്കുകൾ പാലക്കാട്, കൊച്ചി, തിരുവനന്തപുരം സ്റ്റുഡിയോകളിൽ.
ഏറെ സസ്പെന്‍സും ത്രില്ലും നിറഞ്ഞ ചിത്രം കോന്നിയിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം നടന്നുവരുന്നത്. കോന്നിയുടെ ദൃശ്യഭംഗിയും ഗ്രാമ കാഴ്ചകളും മനോഹരമായി പകർത്തിക്കൊണ്ടിരിക്കുന്ന ഈ ചിത്രത്തിലെ ഭൂരിഭാഗം നടീനടന്മാരും പുതുമുഖങ്ങളാണ്. വനത്തിനുള്ളിലെ അപൂര്‍വ്വങ്ങളായ ദൃശ്യവിരുന്നും സിനിമയ്ക്ക് മികവ് നൽകുകയാണ്. നവാഗതര്‍ക്ക് പുറമെ മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
നീനകുറുപ്പ്, ചെമ്പിൽ അശോകൻ, അരിസ്റ്റോ സുരേഷ്, വൈഗ റോസ്, അമ്പിളി ഔസേപ്പ്, ബിഗ്ബോസ് ഫെയിം ഡോ: രജിത്കുമാർ, ജി. കെ. പണിക്കർ, ശ്രീകാന്ത് ചിക്കു, എസ്.ആർ. ഖാൻ കോഴിക്കോട്, കാർത്തിക ശ്രീരാജ്, ബാല മയൂരി, ഷമീർ, സിബി കൃഷ്ണൻ, അൻസു കോന്നി, ജോർജ് തോമസ്, എന്നിവർക്കൊപ്പം പുതുമുഖങ്ങളായ സച്ചിൻ പാലപ്പറമ്പിൽ, മനോജ് പി.വി ഗോപാലൻ, മിന്നു മെറിൻ, നയന ബാലകൃഷ്ണൻ, മായാ ശ്രീധർ, അൻവർ, അമൃത്, ആൻമേരി, അതുല്യ, മാളവിക, ശിഖ മനോജ്, ജീവാ നമ്പ്യാർ, ഷിഫനാസ്, ജയമോൻ ജെ ചെന്നീർക്കര, വേണു കൃഷ്ണൻ, കൊടുമൺ, ഷിബില, ഷംസു കൊല്ലം, മഞ്ജു മറിയം എബ്രഹാം, ഷേജുമോൾ വി, പ്രസന്ന പി ജെ, പ്രിൻസ് വർഗ്ഗീസ് തുടങ്ങിയവരും അഭിനയിക്കുന്നു. നിർമ്മാതാവ് ഇടത്തൊടി ഭാസ്കരൻ ഒരു ഗസ്റ്റ് റോളിലും പങ്കെടുക്കുന്നു.
ചിത്രത്തിന്റെ കഥയും സഹ സംവിധാനവും ജിറ്റ ബഷീർ നിർവ്വഹിക്കുന്നു. ഛായാഗ്രഹണം & എഡിറ്റിംഗ്: റോഷൻ കോന്നി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർസ്: ശ്യാം അരവിന്ദം & കലേഷ് കുമാർ കോന്നി. കലാസംവിധാനം: ഷാജി മുകുന്ദ് & വിനോജ് പല്ലിശ്ശേരി, ഗാനരചന: മനോജ് കുളത്തിങ്കൽ & മുരളി മൂത്തേടം. സംഗീതം: സജിത് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ: സജിത് സത്യൻ, ചമയം:
സിന്റ മേരി വിൻസെന്റ്
നൃത്ത സംവിധാനം: അതുൽ രാധാകൃഷ്ണൻ വസ്ത്രാലങ്കാരം: അനിശ്രീ
സ്റ്റിൽസ്:
ഷൈജു സ്മൈൽ
ആലാപനം: ബലറാം ഒറ്റപ്പാലം, നിമ്മി ചക്കിങ്കൽ & അരിസ്റ്റോ സുരേഷ്.
അസിസ്റ്റന്റ് ഡയറക്ടർമാർ: നന്ദഗോപൻ & നവനീത്
പ്രൊഡക്ഷൻ അസിസ്റ്റന്റ്സ്:
അർജുൻ ചന്ദ്ര;
ശ്രീരാഗ് പി.എസ്;
സഫിൻ കെ. എച്ച്.
ആർട്ട് അസിസ്റ്റന്റ്: രോഹിത് വിജയന് ഫോക്കസ് പുള്ളർ: കിഷോർ ലാൽ അസോസിയേറ്റ് ക്യാമറാമാൻ: ശ്രീജേഷ്,
പോസ്റ്റർ ഡിസൈൻ:
ജേക്കബ് ക്രീയേറ്റീവ് ബീസ്, ബഹ്റൈൻ.
ലൊക്കേഷൻ മാനേജേർസ്: ആദിത്യൻ, ഫാറൂഖ്.
ഓഡിറ്റർമാർ:
പി. പ്രഭാകരൻ & കമ്പനി, ചാർട്ടേർഡ് അക്കൗണ്ടന്റസ്, ഒറ്റപ്പാലം.
പി.ആർ.ഓ:
അയ്മനം സാജൻ
നിർമ്മാതാവ് :ഇടത്തൊടി ഭാസ്കരൻ ഒറ്റപ്പാലം (ബഹ്രൈൻ)
ഗൾഫിൽ നാല്പത്തിരണ്ട് വർഷത്തെ സെയിൽസ് & മാർക്കറ്റിംഗ് ലീഡർഷിപ്പ് പരിചയം, ഫലങ്ങൾ ഏറ്റവും പരമോന്നതിയിൽ
എത്തിക്കാനായി മെറ്റീരിയലുകൾ (എണ്ണ & വാതകം, മറ്റ് അനുബന്ധ ഉൽപ്പന്നങ്ങൾ എന്നിവയിലേക്ക് വേണ്ടുന്നത്), സാങ്കേതികവിദ്യകൾ എന്നിവയിൽ ഊന്നൽ നൽകുന്നു. സെയിൽസ്, മാർക്കറ്റിംഗ് ജീവനക്കാരെ അവരുടെ പൂർണ്ണ ശേഷിയിലെത്താൻ സഹായിക്കുന്നതിന് അവരെ പ്രചോദിപ്പിക്കുന്നതിൽ പരിചയസമ്പന്നനായ ഒരു സ്വയം-സ്റ്റാർട്ടർ.