Monday, March 10, 2025

HomeCanadaമാർക്ക് കാർണി കാനഡയുടെ പുതിയ പ്രധാനമന്ത്രി

മാർക്ക് കാർണി കാനഡയുടെ പുതിയ പ്രധാനമന്ത്രി

spot_img
spot_img

ഒട്ടാവ: ജസ്റ്റിൻ ട്രൂഡോയ്ക്ക് പകരക്കാരനായി കനേഡിയൻ പ്രധാനമന്ത്രി പദവിയിലേക്ക് മാര്‍ക്ക് കാര്‍ണി  എത്തുന്നു. ബാങ്ക്‌ ഓഫ് ഇംഗ്ലണ്ടിന്‍റെ മുൻ ഗവർണറായിരുന്ന കാർണി ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍  വൻ മുന്നേറ്റമുണ്ടാക്കിയാണ്  മാർക്ക് പ്രധാന മന്ത്രി പദവി ഉറപ്പിച്ചത്.

ലിബറല്‍ പാര്‍ട്ടിയിലെ 86 ശതമാനത്തോളം പേരും കാര്‍ണിയെ പിന്തുണച്ചു.  59കാരനായകാര്‍ണി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്‍റെയും ബാങ്ക് ഓഫ് കാനഡയുടെയും മുന്‍ ഗവര്‍ണറായിരുന്നു.

പൊതുജന സമ്മിതിയില്‍വന്‍ ഇടിവുണ്ടായതോടെ കഴിഞ്ഞ ജനുവരിയിലാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജി പ്രഖ്യാപിച്ചത്. വ്യാപാര രംഗത്ത് കാനഡ -അമേരിക്ക തര്‍ക്കം രൂക്ഷമായി. തുടരുന്നതിനിടെയാണ് കടുത്ത ട്രംപ് വിമര്‍ശകന്‍ കൂടിയായ കാര്‍ണി പ്രധാനമന്ത്രി പദത്തിലെത്തുന്നത്. അമേരിക്കക്കെതിരെയുള്ള തീരുവ നടപടികൾ തുടരുമെന്ന് നിയുക്ത പ്രധാനമന്ത്രിയായ കാർണി പ്രതികരിച്ചു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments