മനില(ഫിലിപ്പീൻസ് ): ഫിലിപ്പീൻസ് മുൻ പ്രസിഡന്റ് റോഡ്രിഗോ ഡുടർട്ടേ അറസ്റ്റിൽ. ഹോങ്കോംഗിൽ നിന്ന് മടങ്ങിയെത്തിയ ഡുടർട്ടേ മനിലയിലെ നിനോയി അക്വിനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റിലായത്.അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഡുടർട്ടേയുടെ ഭരണകാലത്ത് നടപ്പാക്കിയ ലഹരിവിരുദ്ധ യുദ്ധത്തിൽ നടന്ന മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട കേസാണ് അറസ്റ്റിന് ആധാരം.
ഔദ്യോഗിക പോലീസ് കണക്കുകൾ പ്രകാരം 6,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു.. ഡുടർട്ടേ ദാവാവോ നഗരത്തിന്റെ മേയറായിരിക്കുമ്പോൾ നടന്ന സംഭവങ്ങളും കേസിൽ ഉൾപ്പെടുന്നു. 2019-ൽ ഫിലിപ്പീൻസ് ഐസിസിയിൽ നിന്ന് പിന്മാറിയെങ്കിലും അതിനു മുമ്പ് നടന്ന കുറ്റകൃത്യങ്ങൾക്ക് കോടതി ഇപ്പോഴും അധികാരമുള്ളതായി വ്യക്തമാക്കിയിരുന്നു. 2023-ൽ ഫിലിപ്പീൻസ് സർക്കാരിന്റെ എതിർപ്പ് ഐസിസി തള്ളിക്കളഞ്ഞിരുന്നു.ഡുടർട്ടേയുടെ അറസ്റ്റ് ഫിലിപ്പീൻസിലെ രാഷ്ട്രീയ അന്തരീക്ഷത്തിൽ വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. അദ്ദേഹത്തിന്റെ മകൾ, ഉപരാഷ്ട്രപതി സാറ ഡുടർട്ടേ, ഇപ്പോഴത്തെ പ്രസിഡന്റ് ഫെർഡിനാന്റ് മാർക്കോസ് ജൂനിയറുമായി അഭിപ്രായഭിന്നതയിലായേക്കാമെന്ന് രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നു.
മനുഷ്യാവകാശ സംഘടനകൾ ഈ അറസ്റ്റിനെ നീതിന്യായത്തിലെ വലിയ ഒരു മുന്നേറ്റമായി വിലയിരുത്തുന്നു. അതേസമയം, ഡുടർട്ടേയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇത് ചോദ്യം ചെയ്യാനൊരുങ്ങുകയാണ്.ഡുർട്ടയുടെ അഭിഭാഷകർ.