മോസ്കോ: യുക്രൈൻ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ഡ്രോൺ ആക്രമണം റഷ്യയ്ക്ക് മേൽ നടത്തി.മോസ്കോയെ ലക്ഷ്യമാക്കി ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണിതെന്നു റഷ്യൻ അധികൃതർ റിപ്പോർട്ട് ചെയ്തു.
യുക്രയിൻ അയച്ച337 ഡ്രോണുകൾ തകർത്തു. ഇതിൽ 91 എണ്ണം മോസ്കോ മേഖലയിൽ ആയിരുന്നു. ഈ ആക്രമണത്തിൽ കുറഞ്ഞത് രണ്ടുപേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മോസ്കോയിലെ പ്രധാന വിമാനത്താവളങ്ങൾ ഉൾപ്പെടെ വിമാന സർവീസുകൾ തടസപ്പെട്ടു.
റഷ്യയ്ക്ക് നേരെ സൈനിക നടപടിക നടപടി നടത്തുന്ന സമയത്ത് തന്നെ സൗദി അറേബ്യയിലെ ജിദ്ദയിൽ യുഎസ്-ഉക്രൈൻ സമാധാന ചർച്ചകളും ആരംഭിച്ചു. ഉക്രൈൻ പ്രസിഡന്റ് വൊളൊദിമിർ സെലൻസ്കിയുടെ മുഖ്യ ഉപദേഷ്ടാവ് ആൻഡ്രി യെർമാക് നേതൃത്വത്തിൽ, വ്യോമ, സമുദ്ര വ്യോമാക്രമണങ്ങൾ നിർത്തിവയ്ക്കാൻ ഉദ്ദേശിക്കുന്ന കരാർ ചർച്ചചെയ്യുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ കരാർ, വാഷിംഗ്ടണുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനും യുഎസിൽ നിന്ന് സൈനിക സഹായം വീണ്ടും ലഭ്യമാക്കാനുമാണ് ലക്ഷ്യം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, സമാധാന കരാറിന്റെ ഭാഗമായി ഉക്രൈൻ കൈവശം വെയ്ക്കു ഗ ചില പ്രദേശങ്ങൾ വിട്ടുകൊടുക്കേണ്ടി വരുമെന്ന് സൂചിപ്പിച്ചു.
സെലൻസ്കിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.ഇതോടെ, സൈനിക പിന്തുണയും ഇന്റലിജൻസ് പങ്കിടലും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.