മുംബൈ: ഇന്ത്യയില്‍ ആദ്യമായി നോട്ടറി പദവിയിലെത്തുന്ന സന്യാസിനി എന്ന റെക്കോര്‍ഡ് ഇനി സിസ്റ്റര്‍ അഡ്വ. ഷീബ പോള്‍ പാലാട്ടിയുടെ പേരില്‍. നോട്ടറി തസ്തികയിലേയ്ക്കുള്ള പരീക്ഷയും ഇന്റര്വൃൂവും പൂര്‍ത്തിയാക്കിയ സിസ്റ്റര്‍ ഷീബയെ നോട്ടറിയായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. മഹാരാഷ്ട്രയില്‍ നിന്നുള്ള നോട്ടറിമാരുടെ പുതിയതായി പുറത്തുവിട്ട ലിസ്റ്റിലാണ് സിസ്റ്റേഴ്സ് ഓഫ് ഹോളി സ്പിരിറ്റ് സന്യാസിനി സമൂഹാംഗമായ സിസ്റ്റര്‍ ഷീബയും ഉള്‍പ്പെട്ടിട്ടുള്ളത്.
മലയാറ്റൂര്‍ നീലീശ്വരം പാലാട്ടി പോള്‍-ആനീസ് ദമ്പതികളുടെ മകളായ സിസ്റ്റര്‍ ഷീബ, ഹോളി സ്പിരിറ്റ് സന്യാസിനി സമൂഹത്തിന്റെ പൂനെ പ്രോവിന്‍സ് അംഗമാണ്. 2013 മുതല്‍ മുംബൈയില്‍ നിയമ നീതീനൃായ രംഗത്ത് ശ്രദ്ധേയമായ പ്രവര്ത്തനങ്ങള്നിര്വഹിച്ചു വരികയാണ് സിസ്റ്റര്‍ അഡ്വ. ഷീബ പോള്‍.