Wednesday, March 12, 2025

HomeAmericaപാലസ്തീൻ അനുകൂല പ്രകടനം: വിദ്യാർഥിയെ നാടു കടത്തുന്നത് തടഞ്ഞ് കോടതി

പാലസ്തീൻ അനുകൂല പ്രകടനം: വിദ്യാർഥിയെ നാടു കടത്തുന്നത് തടഞ്ഞ് കോടതി

spot_img
spot_img

വാഷിംഗ്ടൺ: പാലസ്തീൻ അനുകൂല പ്രതിഷേധ റാലി കൊളംബിയ സർവകലാശാലയിൽ നടത്തുന്നതിൽ നേതൃത്വം നൽകിയ വിദ്യാർഥിയെ നാടുകടത്താനുള്ള നീക്കം യു.എസ് കോടതി  തടഞ്ഞു. കൊളംബിയ സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിയായ മഹമൂദ് ഖലീലിനെ നാടുകടത്താനുള്ള നടപടിയാണ് ന്യൂയോർക്കിലെ ഫെഡറൽ കോടതി ജഡ്ജി തടഞ്ഞത്.  കേസ് വീണ്ടും പരിഗണിക്കുന്നതുവരെ ഖലീലിനെ രാജ്യത്തുനിന്ന് പുറത്താക്കരുതെന്നും നിർദേശിച്ചു

നിലവിൽ ഈ വിദ്യാർഥി, ലൂസിയാനയിലെ ജെന തടങ്കൽ കേന്ദ്രത്തിൽ കഴിയുകയാണ്. യു.എസ് ഇമിഗ്രേഷൻ, കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐ.സി.ഇ) ഏജന്റുമാരാണ് ഖലീലീനെ അറസ്റ്റ് ചെയ്തത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments