കോട്ടയം ക്ലബ് ഹൂസ്റ്റണ്‍ ബോര്‍ഡ് മെമ്പേഴ്സ് 2025
ഹൂസ്റ്റണ്‍: കോട്ടയം ജില്ലയില്‍ നിന്നുള്ള അമേരിക്കന്‍ മലയാളികളെ ഏകോപിപ്പിച്ച് 2010-ല്‍ കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥാപിച്ച കോട്ടയം ക്ലബ് ഹൂസ്റ്റന്റെ 2025-ലെ പുതിയ ഭാരവാഹികളുടെ ആദ്യ കമ്മിറ്റി മീറ്റിങ്ങില്‍ ക്ലബ് രജിസ്ട്രേഷന് പുതുക്കാന്‍ തീരുമാനിക്കുകയും അതനുസരിച്ച് ഡി.ബി.എ രജിസ്ട്രേഷന് പുതുക്കുകയും നോണ്‍ പ്രോഫിറ്റ് ഓര്ഗനൈസേഷന് (ഐ.എന്‍.സി) രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി.

ജനറല്‍ ബോഡിയാണ് 2025 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. ബിബിന്‍ കൊടുവത്ത് ആണ് പ്രസിഡന്റ് ഇന്‍ ചാര്‍ജ്. ചെയര്‍മാനായി ബാബു ചാക്കോയും വൈസ് പ്രസിഡന്റായി ജയേഷ് ജോസും ജനറല്‍ സെക്രട്ടറിയായി ഷിബു കെ മാണിയും ജോയിന്റ് സെക്രട്ടറിയായി ബിജു ശിവനും തിരഞ്ഞെടുക്കപ്പെട്ടു. അജി കോര ആണ് ട്രഷറര്‍.
മറ്റ് ഭാരവാഹികളുടെ പേരു വിവരം: ഇന്റേണല്‍ ഓഡിറ്റര്‍: മാത്യു കുര്യാക്കോസ്, ബോര്‍ഡ് മെമ്പേഴ്സ്: സുഗു ഫിലിപ്പ്, സുജി ജോണ്‍, ജൂബി തോമസ്, എബ്രഹാം കുര്യാക്കോസ്, ബിജോയി തോമസ്, ഇലക്ഷന് ഓഫീസേഴ്സ്: മാര്ട്ടിന് ജോണ്‍ കുര്യന് പന്നപ്പാറ. കോട്ടയം ക്ലബ് ഹൂസ്റ്റണ്‍ കഴിഞ്ഞ 15 വര്‍ഷമായി കുടുംബസംഗമം കലാ-സാംസ്കാരിക കലാപരിപാടികള്‍, സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ മുടങ്ങാതെ നടത്തി വരുന്നു.
കോട്ടയം ക്ലബ് ഹൂസ്റ്റന്റെ ജോയിന്റ് ട്രഷറര്‍ ആയി പ്രവര്‍ത്തിച്ച മാത്യു പന്നപ്പാറയുടെ നിര്യാണത്തില്‍ കമ്മിറ്റി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
Website: www.kottayamclubhouston.com
Email: kottayamclubhouston@gmail.com
WhatsApp Group: Kottayam Club Houston – Friends
Registration Nos: 2025014980 DBA Fort Bend County, 32099010632 Kottayam Club Houston INC.
Official Note from Kottayam Club Houston:
Some of our esteemed members have alerted Kottayam Club Houston officials about a WhatsApp group with a similar name, misleading members and conducting unauthorized General Body meeti ngs, including participating non-members in those meetings. We wish to clarify that Kottayam Club and its office bearers are not responsible for such groups or their activites.