Wednesday, March 12, 2025

HomeAmericaചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ അഖില ലോകപ്രാര്‍ത്ഥനാ ദിനം ആചരിച്ചു

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ അഖില ലോകപ്രാര്‍ത്ഥനാ ദിനം ആചരിച്ചു

spot_img
spot_img

എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ അഖില ലോകപ്രാര്‍ത്ഥനാ ദിനം മാര്‍ച്ച് 8 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ചിക്കാഗോ മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ച് പ്രൗഢഗംഭീരമായി ആചരിച്ചു. കൗണ്‍സില്‍ പ്രസിഡന്റ് റവ. ഫാ. തോമസ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ റവ. ബിജു യോഹന്നാന്‍ (കണ്‍വീനര്‍), ജോയിസ് ചെറിയാന്‍ (കോഡിനേറ്റര്‍) എന്നിവര്‍ നേതൃത്വം നല്‍കി.

ഈ വര്‍ഷത്തെ തിരഞ്ഞെടുക്കപ്പെട്ട ആപ്തവാക്യം,

‘ഞാന്‍ നിന്നെ അതിശകരമായി സൃഷ്ടിച്ചിരിക്കുന്നു’ (സങ്കീര്‍ത്തനം 139:14) ആസ്പദമാക്കി ഡോക്ടര്‍ ഷെറിന്‍ തോമസ് കൊച്ചമ്മ (ലോമ്പാര്‍ഡ് മാര്‍ത്തോമ്മാ ചര്‍ച്ച്) മുഖ്യ പ്രഭാഷണം നടത്തി. നാം ഓരോരുത്തരും ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടും സംരക്ഷിക്കപ്പെട്ടും, സ്‌നേഹിക്കപ്പെട്ടും ഇരിക്കുന്നു. ഈ തിരിച്ചറിവിലേക്ക് നമ്മെ ക്ഷണിക്കുകയും, ഈ ശ്രേഷ്ഠമായ സത്യം നാം സ്വീകരിക്കപ്പെടുമ്പോള്‍, നമ്മുടെ ജീവിത വീക്ഷണങ്ങള്‍ മാറ്റപ്പെടുകയും നാം തന്നെ പ്രശോഭിതരായി മറ്റുള്ളവരിലേക്ക് പ്രസരിക്കപെടുകയും ചെയ്യും എന്ന് കൊച്ചമ്മ ഉള്‍ഘോഷിച്ചു.

2025ലെ അഖില ലോക പ്രാര്‍ത്ഥന ദിനം ഉദ്ദേശിച്ചത് പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന കുക്ക് ദ്വീപിലെ സഹോദരിമാരുടെ സാംസ്‌കാരിക ഉന്മനം പുറം ലോകത്തെ അറിയിക്കുക എന്നുള്ളതായിരുന്നു.

മാര്‍ത്തോമ്മാ ചര്‍ച്ച് ഗായകസംഘം ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുകയും, ഇടവക സേവികാ സംഘം, കുക്ക് ദീപിനെ ആസ്പദമാക്കിയുള്ള സ്‌കിറ്റ് അവതരിപ്പിക്കുകയും ചെയ്തു.

കൌണ്‍സില്‍ സെക്രട്ടറി അച്ചന്‍്കുഞ്ഞ് മാത്യു, ജോയിന്റ് സെക്രട്ടറി ബെഞ്ചമിന്‍ തോമസ്, ട്രഷറര്‍ ജോര്‍ജ് മാത്യു, മറ്റു കൌണ്‍സില്‍ അംഗങ്ങള്‍ ഉള്‍പ്പടെ ഏകദേശം 250 പരം ആളുകള്‍ പങ്കെടുത്തു. പാരിഷ് ഹാളില്‍ നടന്ന കാപ്പി സല്‍ക്കാരത്തോടെ അഖിലലോക പ്രാര്‍ത്ഥന ദിനം സമാപിച്ചു.

P. R. O’s 
സം തോമസ്, ജോണ്‍സന്‍ വള്ളിയില്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments