വാഷിംഗ്ടൺ: അമേരിക്കയിൽ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെഎണ്ണം പകുതിയാക്കുന്നു. ഇതിന്റെ ആദ്യ പടിയായി 1300 ജീവനക്കാർക്ക് നോട്ടിസ് നല്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.ഇവരെകൂടാതെ, 600 പേര്‍ നേരത്തേ സ്വമേധയാ രാജി വെച്ചോ മുൻകൂർ വിരമിക്കൽ സ്വീകരിച്ചോ പുറത്തുപോയി.
പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചവർ ബുധനാഴ്ച ഓഫീസിൽ എത്തി സർക്കാർ ഉടമസ്ഥതയിലുള്ള വസ്തുക്കൾ തിരിച്ചു നൽകണമെ വി ദ്യാഭ്യാസ വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു. എന്നാൽ ഇത്തരത്തിലുളള ഒരു നീക്കം വിദ്യാഭ്യാസ മേഖലയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക വ്യാപകമായി.
വിദ്യാഭ്യാസ വകുപ്പിൽ ഏകദേശം 3,000 ജീവനക്കാരും, 10 പ്രാദേശിക ഓഫീസുകളിൽ ഏകദേശം ഈ കേന്ദ്രങ്ങളിൽ 1,000 ജീവനക്കാരുമാണ് ജോലി ചെയ്യുന്നത്. ഇത് ഫെഡറൽ തലത്തിലുള്ള ഏറ്റവും ചെറിയ വകുപ്പുകളിലൊന്നാണ്. കഴിഞ്ഞ വർഷം ഫെഡറൽ ബജറ്റിന്റെ നാലു ശതമാനമായിരുന്നു ഇതിനായി ബജറ്റ് വിഹിതം.