ഡൽഹി: മ്യാൻമറിൽ സൈബർ തട്ടിപ്പ് സംഘത്തിന്റെ പിടിയിൽപ്പെട്ട എട്ടു മലയാളികൾ ഉൾപ്പെടെ 283 പേരെ ഡൽഹിയിലെത്തിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഘത്തെ തിരിച്ചെത്തിച്ചത്. തിങ്കളാഴ്ച രാത്രി പാലം വിമാനത്താവളത്തിൽ എത്തിച്ചവരെ യുപി ഗാസിയാബാദിലെ സിബിഐ അക്കാദമിയിലേക്കു മാറ്റിയിരുന്നു. ശേഷം കേന്ദ്ര ഏജൻസികളിലെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. രണ്ടാം സംഘം ഇന്ന് പുലർച്ചെയാണ് ഡൽഹിയിൽ എത്തിയ്ത്.
മ്യാൻമറിൽനിന്നു ഡൽഹിയിലെത്തിച്ച സംഘത്തിൽ എട്ടു മലയാളികളാണുള്ളത്. ഇവരെ നോർക്ക റൂട്സ് ഇടപെട്ട് വിമാനത്തിൽ നാട്ടിലെത്തിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കാസർകോട് സ്വദേശികളാണ് ഈ എട്ടുപേർ. കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 540 പേർ ഇനിയും തട്ടിപ്പുസംഘത്തിന്റെ പിടിയിലുണ്ടെന്നാണ് വിലയിരുത്തൽ.
വ്യാജ റിക്രൂട്ട്മെന്റ് ഏ.ജന്റുമാർ വഴി ഗോൾഡൻ ട്രയാങ്കിൾ എന്നറിയപ്പെടുന്ന മേഖലയില്‍ ഉള്‍പ്പെടെ വ്യാജ കോൾ സെന്ററുകളില്‍ സൈബർ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിതരായി കുടുങ്ങിയവരാണ് തിരിച്ചെത്തിയവരെല്ലാം. മ്യാന്മാര് തായ്ലൻഡ് ഇന്ത്യൻ സ്ഥാനപതികാര്യാലയങ്ങള്‍ പ്രാദേശിക സര്‍ക്കാരുകളുമായി സഹകരിച്ച് നടത്തിയ ഇടപെടലുകളാണ് ഇവരുടെ മോചനത്തിന് സഹായകമായത്.
തായ്ലൻഡിലെ ബാങ്കോക്കിൽ കോൾ സെന്ററിലേക്ക് ആളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടായിരുന്നു ഇവരെല്ലാം അപേക്ഷ നൽകിയത്. 6000 ചൈനീസ് യുവാൻ (ഏകദേശം 72,000 രൂപ) ശമ്പളമആമ് വാഗ്ദാനം. ഇതുകൂടാതം, കംപ്യൂട്ടർ പരിചയവും ഇംഗ്ലീഷ് പ്രാവണ്യവുമാണ് ആവശ്യപ്പെട്ട രേഖകൾ. മടങ്ങിയെത്തയവരെ നാട്ടിലേക്ക് മടങ്ങാനുള്ള നടപടികളു് നോർക്ക ദില്ലി ഓഫീസ് ഏർപ്പെടുത്തി.മടക്കയാത്രയുടെ ചെലവുകൾ നോർക്കാ വഹിക്കും.