Thursday, March 13, 2025

HomeMain Storyസ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റിവെച്ചു: സുനിത വില്യംസിന്റെയും സഹയാത്രികന്റെയും മടക്കം ഇനിയും വൈകും

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റിവെച്ചു: സുനിത വില്യംസിന്റെയും സഹയാത്രികന്റെയും മടക്കം ഇനിയും വൈകും

spot_img
spot_img

ന്യൂയോർക്ക്:  ദിവസങ്ങൾ മാത്രം അന്താരാഷ്ട്ര  ബഹിരാകാശ നിലയത്തിൽ തങ്ങാൻ  പോയി. സാങ്കേതിക തകരാറിനെ തുടർന്ന് മാസങ്ങളായി  രാഷ്ട്ര ബഹിരാകാശ നിലയത്തില്‍ .കഴിയുന്ന സുനിത വില്യംസിന്റെയും സഹയാത്രിക ന്റെയും മടക്കo ഇനിയും വൈകും.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള  യാത്രക്കാരുമായി  പുറപ്പെടേണ്ടിയിരുന്ന സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റിവെച്ച തോടെയാണ് സുനിത വില്യംസിന്‍റെയും സംഘത്തിന്‍റെയും മടങ്ങിവരവ് നീളുന്നത്.

ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 5:18നായിരുന്നു വിക്ഷേപണം നടക്കേണ്ടിയിരുന്നത്. ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിക്കുന്ന സ്പേസ് എക്സിന്റെ തന്നെ ഡ്രാഗൺ പേടകത്തിലായിരുന്നു നാല് സഞ്ചാരികൾ ബഹിരാകാശത്തേക്ക് പോകേണ്ടിയിരുന്നത്. അവസാന നിമിഷം കണ്ടെത്തിയ ലോഞ്ച് പാഡിലെ സാങ്കേതിക പ്രശ്നം കാരണമാണ് വിക്ഷേപണം മാറ്റിവച്ചത്. അടുത്ത ശ്രമം എന്ന് നടത്തുമെന്ന് സ്പേസ് എക്സും നാസയും അറിയിച്ചിട്ടില്ല. സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം വൈകുന്നതിന് അനുസരിച്ച് സുനിത വില്യംസ് അടക്കം ക്രൂ 9 സംഘാംഗങ്ങളുടെ തിരിച്ചുവരവും വൈകും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments