Thursday, March 13, 2025

HomeAmericaമസ്കിന്റെ സ്ഥാപനത്തിനെതിരേ ആക്രമണം നടത്തിയാൽ ഭീകരക്കുറ്റം ചുമത്തുമെന്ന് പ്രഖ്യാപനം നടത്തി ട്രംപ്

മസ്കിന്റെ സ്ഥാപനത്തിനെതിരേ ആക്രമണം നടത്തിയാൽ ഭീകരക്കുറ്റം ചുമത്തുമെന്ന് പ്രഖ്യാപനം നടത്തി ട്രംപ്

spot_img
spot_img

വാഷിംഗ്ടൻ: രണ്ടാം ട്രംപ് ഭരണകൂടത്തിൽ നിർണായക പദവി വഹിക്കുന്ന അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്കിൻ്റെ സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം നടത്തിയാൽ ഭീകരക്കുറ്റം ചുമത്തുമെന്ന് പ്രസിഡന്റ് ട്രംപ്.ടെസ്‌ല, സ്പേസ്എക്സ് കമ്പനികളുടെ ഉടമ ഇലോൺ മസ്കിനെതിരേ യുഎസിൽ പ്രതിഷേധം കത്തിപ്പടരുന്നതിനിടെയാണ് അക്രമസംഭവങ്ങളെ ഭീകരക്കുറ്റമായി പരിഗണിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചത്.

വൈറ്റ് ഹൗസിലെ ഉപയോഗത്തിനു വേണ്ടി പുതിയൊരു ടെസ്‌ല ഇലക്ട്രിക് വാഹനം വാങ്ങി അദ്ദേഹം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ട്രംപ് ഭരണകൂടത്തിലെ കാര്യക്ഷമതാ വകുപ്പിന്റെ മേധാവിയായ മസ്ക് മുൻകയ്യെടുത്തുള്ള പിരിച്ചുവിടൽ, വിദേശ ധനസഹായം റദ്ദാക്കൽ ഉൾപ്പെടെ നടപടികളാണ് പ്രതിഷേധത്തിനു കാരണമായത്. ടെസ്‌ല ഡീലർഷിപ് കേന്ദ്രങ്ങൾക്ക് നേരെ പ്രതിഷേധിച്ചുo ചാർജി ഗ് സ്റ്റേഷനുകൾക്കു തീവച്ചുമാണ് പ്രതിഷേധം പടർന്നത്. എന്നാൽ, സമാധാനപരമായ പ്രകടനങ്ങൾ മാത്രമാണു നടത്തുന്നതെന്ന് പ്രതിഷേധക്കാർ പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments