വാഷിംഗ്ടണ്‍: റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കൂടുതല്‍ ഇടപെടലുകളുമായി അമേരിക്ക. ഇടക്കാല തര്‍ക്കങ്ങള്‍്കകൊടുവില്‍ യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ യുക്രൈന്‍ അംഗീകരിച്ചതിനു പിന്നാലെയാണ് റഷ്യയുമായി കൂടുതല്‍ ചര്‍ച്ചകള്‍ അമേരിക്ക ആരംഭിച്ചത്. ഇതിന്റെ ഭാഗമായി അമേരിക്കന്‍ പ്രതിനിധികള്‍ റഷ്യയിലേക്കു തിരിച്ചതായി റിപ്പോര്‍ട്ട പുറത്തുവന്നു.
30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനു സമര്‍പ്പിക്കാന്‍ പ്രതിനിധികളെ അയച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു.റഷ്യ വെടിനിര്‍ത്തല്‍ കരാര്‍ റഷ്യ അംഗീകരിക്കുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവച്ചു. വെടിനിര്‍ത്തല്‍ കരാറിനെക്കുറിച്ചു
പഠിച്ചുകൊണ്ടിരിക്കുകയാണെന്നും പദ്ധതിയെക്കുറിച്ച് യുഎസില്‍നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും റഷ്യ അറിയിച്ചു.അതേസമയം, യുക്രെയ്‌നെതിരായ യുദ്ധം റഷ്യ തുടര്‍ന്നാല്‍ കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പു നല്‍കി. ‘പ്രതികൂലമായ സാമ്പത്തിക ആഘാതം ഉണ്ടാക്കാന്‍ കഴിയുന്ന നടപടികളുണ്ട്. അതു റഷ്യക്ക് വിനാശകരമാകും. യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിവൈറ്റ് ഹൗസില്‍ യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലെന്‍സ്‌കിയുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ച പരാജയപ്പെട്ടിരുന്നു.
ഇതിനുപിന്നാലെ യുക്രെയ്‌നു നല്‍കിയിരുന്ന സൈനിക സഹായം യുഎസ് നിര്‍ത്താലാക്കി. എന്നാല്‍ സൗദിയിലെ ജിദ്ദയില്‍ കഴിഞ്ഞ ദിവസം യുഎസ് -യുക്രെയ്ന്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച വിജയകരമായതോടെയാണ യുക്രെയ്‌നു നല്‍കിയിരുന്ന സൈനിക സഹായം അമേരിക്ക പുനസ്ഥാപിച്ചത്.