Friday, March 14, 2025

HomeAmericaമനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ പ്രതികരിക്കുക: ഡോ ബാബു കെ വർഗീസ്

മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ പ്രതികരിക്കുക: ഡോ ബാബു കെ വർഗീസ്

spot_img
spot_img

ചിക്കാഗോ:ഇന്ത്യയിൽ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ വിദേശ മലയാളികളും പ്രതികരിക്കണമെന്ന് പ്രമുഖ ബഹുഭാഷ പണ്ഡിതനും സുവിശേഷകനുമായ ഡോ ബാബു കെ വർഗീസ് ആവശ്യപ്പെട്ടു.

ചിക്കാഗോ ഗോസ്പൽ മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഗ്രേസ് പ്രിന്റിംഗ് കോൺഫറൻസ് റൂമിൽ നടന്ന സമ്മേളനത്തിൽ മുഖ്യ അതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ ജനറൽ സെക്രട്ടറി കുര്യൻ ഫിലിപ്പിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ രക്ഷാധികാരി കെ എം ഈപ്പൻ ഡോ ബാബു വർഗീസിനെ പരിചയപ്പെടുത്തി സ്വാഗതം ആശംസിച്ചു.റവ സാം തോമസ് പ്രാരംഭ പ്രാർത്ഥന നടത്തി. ഈടുറ്റ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായ ഡോ ബാബു കെ വർഗീസ് ഇന്ത്യയിലും വിദേശത്തും അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തകനും പത്രപ്രവർത്തകനും ആണ്. വൈറ്റ് ഹൗസ് വാഷിംഗ്ടൺ ഡിസിയിൽ വിളിച്ചുചേർത്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നാഷണൽ പ്രയർ മീറ്റിങ്ങിൽ ക്ഷണിതാവായി എത്തിയതാണ് അദ്ദേഹം.

ശാരീരികവും മാനസികവും സാമ്പത്തികവുമായ പീഡനങ്ങളിലൂടെയാണ് ഇന്ത്യയിലേ ക്രൈസ്തവ സഭ മുന്നേറുന്നതെന്ന് അദ്ദേഹം കണക്കുകൾ ചൂണ്ടിക്കാട്ടി അവതരിപ്പിച്ചു. എന്ത് ഉടുക്കണം എന്ത് കഴിക്കണം ആരെ ആരാധിക്കണം എന്നൊക്കെയുള്ള മനുഷ്യരുടെ അടിസ്ഥാനപരമായ അവകാശങ്ങൾ ഇന്ത്യയിൽ പലയിടത്തും നിഷേധിക്കപ്പെടുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രാർത്ഥനയും ബോധവൽക്കരണവും ആവശ്യമുണ്ട്.

കേരളത്തിൽ നിയന്ത്രണാധിതമായി ഒഴുകുന്ന ലഹരി മരുന്നുകളുടെ ഉപയോഗ മൂലം അക്രമാസക്തരാകുന്ന യുവതലമുറയുടെ പെരുമാറ്റത്തിൽ യോഗം നടുക്കം രേഖപ്പെടുത്തുകയും അസോസിയേഷൻ പ്രസിഡന്റ് ഡോ അലക്സ് ടി കോശി, ഡോ സാജൻ മാത്യു എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്തു. ഡോ ടൈറ്റസ് ഈപ്പൻ നന്ദി രേഖപ്പെടുത്തി. ഷാജി എബ്രഹാമിന്റെ പ്രാർത്ഥനയോടെ സമ്മേളനം സമാപിച്ചു.

വാർത്ത: കുര്യൻ ഫിലിപ്പ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments