ബീജിംഗ്: ചൈനീസ് വൻമതിലിൽ നഗ്നതാ പ്രദർശനം നടത്തിയ ജാപ്പനീസ് വിനോദ സഞ്ചാരികളെ ചൈന നാടുകടത്തി.ചൈനയിലെ വൻമതിലിൽ നഗ്നതാ പ്രദർശനം നടത്തുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്ത രണ്ട് ജപ്പാൻ വിനോദ സഞ്ചാരികൾക്കെതിരേയാണ് നടപടി ഉണ്ടായത് രണ്ടാഴ്ച്ച തടവിലിട്ട ശേഷമാണ് ചൈന ഇരുവരെയും നാടുകടത്തിയത്.
ഒരു പുരുഷൻ തന്റെ നഗ്നത പ്രദർശിപ്പിക്കുകയും ഒപ്പമുണ്ടായിരുന്ന സ്ത്രീ അയാളുടെ ചിത്രങ്ങൾ എടുക്കുകയും ചെയ്തെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജനുവരി മൂന്നിനാണ് സംഭവം നടന്നത്. ചൈനയിലെ ജാപ്പനീസ് എംബസി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, കൂടുതൽ വിശദാംശങ്ങൾ നൽകാൻ എംബസി തയ്യാറായിട്ടില്ല.