വാഷിംഗ്ടൺ: പത്തു രാജ്യങ്ങൾക്ക് പൂർണ വിലക്ക് ഉൾപ്പെ 41.രാജ്യങ്ങളിലെ പൗരന്മാർ അമേരിക്കയിൽ പ്രവേശിക്കുന്നത് വിലക്കാൻ നീക്കവുമായി ട്രംപ സർക്കാർ.41രാജ്യങ്ങളെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചാണ് ഈ രാജ്യങ്ങൾക്കെതിരേ നടപടിക്കുളള നീക്കംആരംഭിച്ചത്..
അഫ്ഗാനിസ്ഥാൻ, സിറിയ, ക്യൂബ, ഉത്തര കൊറിയ തുടങ്ങിയ 10 രാജ്യങ്ങളിലെ പൗരന്മാർക്ക് പൂർണമായ യാത്രാവിലക്കും വിസ സസ്പെൻഷനും ഏർപ്പെടുത്തും. ഈ രാജ്യങ്ങളെ ഗ്രൂപ്പ് ഒന്നിലാണ് ഉൾപ്പെടുത്തുക. എറിട്രീയ, ഹൈതി, ലെ ലാവോസ്, മ്യാൻമർ, ദക്ഷിണ സുഡാൻ തുടങ്ങിയ രാജ്യങ്ങളെ രണ്ടാമത്തെ ഗ്രൂപ്പിലാണ് പെടുത്തുന്നത് ഇവർക്ക് ടൂറിസ്റ്റ് , സ്റ്റുഡന്റ് , ഇമിഗ്രന്റ് വിസ എന്നിവയിലായിരിക്കും വിലക്ക്. പാകിസ്ഥാൻ, ഭൂട്ടാൻ തുടങ്ങി 26 രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് മൂന്നാമത്തെ ഗ്രൂപ്പ്. ഇവർക്ക് വിസ നൽകുന്നത് ഭാഗികമായി നിർത്തിവെക്കാനാണ് ആലോചിക്കുന്നത്.
മൂന്നാമത്തെ ഗ്രൂപ്പിലുൾപ്പെട്ട രാജ്യങ്ങൾ അമേരിക്ക നിർദേശിക്കുന്ന മാറ്റങ്ങൾ 60 നടപ്പാക്കിയില്ലെങ്കിൽ വിലക്ക് നേരിടേണ്ടി വരും. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായില്ല.