തിരുവനന്തപുരം: കൈക്കൂലി കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കൈക്കൂലി വാങ്ങുന്നവരെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാൻ വാട്സ് ആപ്പിൽ സേവനമൊരുക്കി കേരള സർക്കാർ. തദ്ദേശ സ്ഥാപനങ്ങളിലെയും തദ്ദേശ വകുപ്പിലെയും കൈക്കൂലി ഉൾപ്പെടെയുള്ള അഴിമതികൾ തെളിവു സഹിതം അറിയിക്കാനുള്ള ക്രീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.അഴിമതികൾ തെളിവു സഹിതം അറിയിക്കാൻ 80780 66060 എന്ന വാട്സാപ് നമ്പർ പ്രവർത്തനം ആരംഭിച്ചത്. പരിഷ്കരിച്ച വെബ്സൈറ്റിന്റെ (https://lsgd.kerala.gov.in) ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു.