Tuesday, March 18, 2025

HomeMain Storyഇസ്രയേൽ  വ്യോമാക്രമണത്തിൽ ഗാസയിൽ 330 പേർ കൊല്ലപ്പെട്ടു

ഇസ്രയേൽ  വ്യോമാക്രമണത്തിൽ ഗാസയിൽ 330 പേർ കൊല്ലപ്പെട്ടു

spot_img
spot_img

ഗാസ: ഗാസയിൽ  ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 330 പേർ കൊല്ല പ്പെട്ടു .ഗാസ സിറ്റി, ദെയിർ അൽ-ബലാഹ്, ഖാൻ യൂനിസ്, റഫാ എന്നിവടങ്ങൾ ലക്ഷ്യമിട്ട ആക്രമണങ്ങൾ ഉണ്ടായത്

ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം,  330 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.ഇസ്രായേൽ പൗരന്മാരുടെ  മോചനത്തിന്ഹ മാസ് തയ്യാറാകാത്തതിനാൽ ആക്രമണങ്ങൾ ശക്തമാക്കിയതാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  അറിയിച്ചു. എന്നാൽ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും ഉടനടി വെടിനിർത്തൽ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ്.

ഈ സംഭവങ്ങൾ ഭീകരാക്രമണ ഭീഷണിയും ആഗോള ശാന്തിക്കും ഗുരുതരമായി ബാധിച്ചേക്കാമെന്ന ആശങ്കയുണ്ട്. അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന സമാധാന ചർച്ച ഫലംകാണാതെ പിരിഞ്ഞതിനു പിന്നാലെയാണ് ഇസ്രായേലിന്‍റെ ആക്രമണം.. സെൻട്രൽ ഗസ്സയിലെ ദെയ്ർ അൽ-ബലായിലെ വീടുകൾക്ക് നേരെയും ഖാൻയൂനിസിലെയും റഫയിലെയും കെട്ടിടങ്ങൾക്കു നേരെയുമാണ് ആക്രമണമുണ്ടായത്.

2023 ഒക്ടോബറിൽ ഇസ്രായേൽ ഗസ്സയിൽ തുടങ്ങിയ ആക്രമണത്തിൽ  സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പെടെ 47,000ത്തിലേറെ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രണത്തിൽ 1200ഓളം പേർ കൊല്ലപ്പെട്ടിരുന്നു.  1.12 ലക്ഷം പേർക്ക് പരിക്കേൽക്കുകയും 2.3 ലക്ഷം പേർ ഭവനരഹിതരാകുകയും ചെയ്തു. ലോകം പ്രതീക്ഷയോടെ നോക്കിയ വെടിനിർത്തൽ കരാറിന്‍റെ ലംഘനത്തോടെ വീണ്ടും ഗസ്സയെ രക്തരൂഷിതമാക്കുകയാണ് ഇസ്രായേൽ.രണ്ടു മാസത്തെ വെടിനിർത്തലിന് ശേഷം ഉണ്ടായ വലിയ ആക്രമണമാണിത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments