Wednesday, March 19, 2025

HomeAmericaതാമ്പാ കെ.സി.സി.സി.എഫ് ക്നായി തൊമ്മന്‍ ദിനം ആചരിച്ചു

താമ്പാ കെ.സി.സി.സി.എഫ് ക്നായി തൊമ്മന്‍ ദിനം ആചരിച്ചു

spot_img
spot_img

മാര്‍ച്ച് 15, ശനിയാഴ്ച വൈകുന്നേരം 7മണിക്ക് കമ്മ്യൂണിറ്റി സെന്ററില്‍ ക്നായി തൊമ്മന്‍ ദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു .ക്നാനായക്കാരുടെ പിതാമഹനായ ക്നായി തൊമ്മന്‍ ദിനം ആചരിക്കാന്‍ 250 പേരോളം പങ്കെടുത്ത ചടങ്ങില്‍ ക്നാനായ തനിമ വിളിച്ചോതുന്ന നിരവധി പ്രോഗ്രാമുകള്‍ കാണികളുടെ മനസ്സു കീഴടക്കി. കെ സി സി സി ഫ് പ്രസിഡന്റ് ജയമോള്‍ മുശാരിപറമ്പില്‍ , വൈസ് പ്രസിഡന്റ് ടോജിമോന്‍ പായിത്തുരുത്തേല്‍, സെക്രട്ടറി ഷോബിന്‍ പുതുശ്ശേരില്‍ , ജോയിന്റ് സെക്രട്ടറി അനിത ചെമ്മരപ്പള്ളില്‍, ട്രഷറര്‍ ജേക്കബ് വഞ്ചിപുരക്കല്‍ എന്നിവര്‍ ഒരുമിച്ചു പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കി .

നാഷണല്‍ കൗണ്‍സില്‍ മെംബേര്‍സ് ആയ , ജെയിംസ് ഇല്ലിക്കല്‍, വിനോദ് മൂലവള്ളിയില്‍, ജയ്മോന്‍ വെട്ടുകല്ലേല്‍, ജോബി ഊരാളില്‍ , പാപ്പച്ചന്‍ പട്ടത്തുവെളിയില്‍ , ടിനോ മ്യാല്‍കരപുരത്തു, സവിത പുളിക്കല്‍ എന്നിവരും നല്ലൊരു ടീം വര്‍ക്ക് കാഴ്ച വെച്ചു . ജിബിന്‍ പാലക്കത്തടത്തില്‍ ആങ്കര്‍ ആയി ഏവരുടെയും മനസ്സ് കീഴടക്കി . ക്‌നാനായക്കാരുടെ പ്രാര്‍ത്ഥന ഗാനമായ ”മാര്‍ത്തോമന്‍ ‘ കാരലിന് മൂലവള്ളിയില്‍ & വിനോദ് മുല്ലവള്ളിയില്‍ ചേര്‍ന്ന് ആലപിച്ചു.. കെ സി സി സി ഫ് ന്റെ പ്രഥമ പ്രസിഡന്റ് , ജേക്കബ് കുളങ്ങര , ഇപ്പോഴത്തെ പ്രസിഡന്റ് , ജയമോള്‍ മൂശാരിപ്പറമ്പില്‍ , സെക്രട്ടറി ഷോബിന്‍ പുതുശ്ശേരില്‍ എന്നിവര്‍ ദീപം തെളിയിച്ചു ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു .

കെ സി സി സി ഫ് പ്രസിഡന്റ് ജയമോള്‍ മുശാരിപ്പറമ്പില്‍ , ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് ക്നായി തൊമ്മന്‍ കാണിച്ചു തന്ന ,ശുശ്രുഷയില്‍ ഊന്നിയ നേതൃത്വ ശൈലി പിന്തുടരാന്‍ ആഹ്വാനം ചെയ്തു. അടുത്ത നാളില്‍ ക്‌നാനായ സമൂഹത്തില്‍ വലിയൊരു വേദനയായി മാറി , നമ്മുടെ ഇടയില്‍ നിന്നും വേര്‍പിരിഞ്ഞ ഷൈനി, അലീന , ഇവാന എന്നിവരുടെ ആത്മശാന്തിക്കായി മൗനപ്രാത്ഥന നടത്തി.

താമ്പാ ചെണ്ട ടീമിന്റെ ഒരു ഫ്യൂഷന്‍ ചെണ്ട മേളത്തോടെ കലാ പരിപാടികള്‍ ആരംഭിച്ചു . ക്നായി തൊമ്മന്‍ എന്ന സമുദായ നേതാവിനെ ആഘോഷിക്കുന്നതിനൊപ്പം , കെ സി സി സി എഫ് ന്റെ മുന്‍കാലപ്രസിന്റുമാരെയും ഈയവസരത്തില്‍ സ്റ്റേജില്‍ ആദരിച്ചു .ജേക്കബ് കുളങ്ങര, സജി വെട്ടിക്കാട്ട് . അമ്മിണി കുളങ്ങര , ലൂക്കോസ് പൊയ്യാനിയില്‍ , ജെയിംസ് ഇല്ലിക്കല്‍ , തോമസ് വെട്ടുപാറപ്പുറത്തു ,ഡെന്നി ഊരാളില്‍ , ടോമി മ്യാല്‍ക്കരപുറത്തു , ജോമി ചെറുകര, ജോസ് ഉപ്പൂട്ടില്‍ , മോനച്ചന്‍ മഠത്തിലേട്ട് ,കിഷോര്‍ വട്ടപ്പറമ്പില്‍, സുനില്‍ മാധവപ്പള്ളില്‍ , ടോമി കട്ടിണചേരില്‍ , സജി കടിയമ്പള്ളി . ഷിബു തണ്ടാശേരില്‍ എന്നിവര്‍ ആണ് കെ സി സി സി എഫ് ന്റെ മുന്‍കാല പ്രസിഡന്റുമാര്‍ .

തദവസരത്തില്‍ സന്നിഹിതരായവര്‍ക്ക് ക്നായി തൊമ്മന്റെ ഫ്രെയിം ഫോട്ടോയും , റോസാ പുഷ്പവും നല്‍കി സ്റ്റേജില്‍ ആദരിച്ചു.. മുന്‍കാല പ്രസിഡന്റുമാരെ പ്രതിനിധീകരിച് ഡെന്നി ഊരാളില്‍ ആശംസാ പ്രസംഗം നടത്തി . തന്റേതായ ശൈലിയില്‍ , വാക്ചാതുര്യം കൊണ്ട് ഏവരെയും പിടിച്ചിരുത്തി നല്ലൊരു ക്നായി തൊമ്മന്‍ അനുസ്മരണം നടത്തി ചടങ്ങിന് മോടി കൂട്ടി . ക്നായി തൊമ്മന്‍ ക്‌നാനായ സമൂഹത്തിന് നല്‍കിയ എല്ലാവിധ സംഭാവനകളെയും അനുസ്മരിച്ചു , മുന്നോട്ടു, നമ്മുടെ തനിമയിലും , പാരമ്പര്യത്തിലും ആഴത്തില്‍ വേരൂന്നി വളരാന്‍ ഡെന്നി ഊരാളില്‍ ഏവരെയും ഉത്ബോധിപ്പിച്ചു . ‘ചന്തം ചാര്‍ത്ത് ‘ എന്ന പേരില്‍ നടത്തിയ കലാവിരുന്ന്, ക്‌നാനായക്കാരുടെ പ്രൗഢിക്കും പരമ്പര്യത്തിനും ഊന്നല്‍ നല്‍കി , ഏവര്‍ക്കും നമ്മുടെ ആചാരങ്ങളെപ്പറ്റി കൂടുതല്‍ അടുത്തറിയാന്‍ സാധിച്ചു . കെ സി സി സി എഫ് നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍ ആയ വിനോദ് മൂലവള്ളിയുടെ നേതൃത്വത്തില്‍ ഒര്‍ലാണ്ടോയില്‍ നിന്നുള്ള ക്നാനായ സഹോദരങ്ങളുടെ അതി ഗംഭീരമായ കലാസൃഷ്ടിയായിരുന്നു ”ചന്തം ചാര്‍ത്ത് ‘. ഏവരുടെയും പ്രശംസ നേടിയ നല്ലൊരു കലാവിരുന്നായിരുന്നു ചന്തം ചാര്‍ത്ത് എന്ന കലാസൃഷ്ടി . സിജോയ് പറപ്പള്ളില്‍ , പാപ്പച്ചന്‍ പട്ടത്തുവെളിയില്‍ , സന്തോഷ് പറമ്പേട്ട് എന്നിവര്‍ കൂടി നടത്തിയ ക്‌നാനായ ക്വിസ് , ക്‌നാനായത്തെ പറ്റിയുള്ള ഏവരുടേയും അറിവിനെ പരിശോധിക്കാനും , പുതുക്കാനും പ്രയോജനമായി .ബേബി കണ്ടാരപ്പള്ളില്‍, ലിയോ നടക്കുഴക്കല്‍ ടീം നടത്തിയ പുരാതനപ്പാട്ടുകള്‍ ,ഫ്യൂഷന്‍ ഏവരും നിറഞ്ഞ കയ്യടികളാല്‍ ഏറ്റെടുത്തു . രുചിയേറിയ പിടിയും കോഴിക്കറിയും കഴിച്ചാണ് ഏവരും പിരിഞ്ഞത്. ക്നായി തൊമ്മന്‍ ദിനം വളരെ മനോഹരമായി ആഘോഷിക്കാന്‍ വന്ന ഏവര്‍ക്കും വൈസ് പ്രസിഡന്റ് ടോജിമോന്‍ പായിത്തുരുത്തേല്‍ നന്ദി അറിയിച്ചു .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments