Wednesday, March 19, 2025

HomeAmericaസുനിതയും സംഘവും ഭൂമിയിൽ കാലു കുത്തി

സുനിതയും സംഘവും ഭൂമിയിൽ കാലു കുത്തി

spot_img
spot_img

വാഷിംഗ്ടൺ: മാസങ്ങളായി ബഹിരാകാശത്ത് കുടുങ്ങിയ . അമേരിക്കൻ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും സംഘവും ഒടുവിൽ ഭൂമിയിൽ കാലു കുത്തി .പുലർച്ചെ 3.. 29 ഓടെയാണ് സംഘം തിരികെ ഭൂമിയിലെത്തിയത്. അത് ലാന്റിക് സമുദ്രത്തിലാണ് പേടകമിറങ്ങിയത്. ഫോട്ടോ: നാസ യൂട്യൂബ്

സുനിതയുമായുള്ള യാത്രാപേടകം ഇന്നലെ രാവിലെ പത്തരയോടെയാണ് ബഹിരാകാശ നിലയവുമായുള്ള (ഐഎസ്എസ്) ബന്ധം വേർപെടുത്തിയത്. ഐഎസ്എസുമായുള്ള ബന്ധം വേർപെടുത്തുന്ന അൺഡോക്കിങ് വിജയമായതോടെ സുനിത ഉൾപ്പെടെ 4 യാത്രികർ കയറിയ ഡ്രാഗൺ പേടകം ഭൂമിയിലേക്കു യാത്ര ആരംഭിച്ചു. ഡ്രാഗൺ പേടകത്തെ ഐഎസ്എസുമായി ബന്ധപ്പെടുത്തുന്ന കവാടം അടയ്ക്കുന്ന ഡോച്ചിങ്ങും വിജയമായിരുന്നു. ഐഎസ്എസിൽ ഡോക് ചെയ്തിട്ടുള്ള സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ9 പേടകത്തിലാണു സുനിതയുടെ മടക്കം. ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ ബഹിരാകാശ യാത്രികരണ് ഒപ്പമുണ്ടായിരുന്നത്.

2024 ജൂൺ 5ന് ആണ് സുനിതയും ബുച്ച് വിൽമോറും നിലയത്തിലെത്തിയത്. ഇവരെത്തിയ ബോയിങ് സ്റ്റാർലൈനർ പേടകത്തിനു ബഹിരാകാശ നിലയത്തിലേക്കു പോയ ബോയിങ് സ്‌റ്റാർലൈനർ പേടകത്തിൽ ഹീലിയം ചോർച്ച ഉണ്ടായതിനെത്തുടർന്നാണു പ്രതിസന്ധി രൂപപ്പെട്ടത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments