വാഷിംഗ്ടൺ: രണ്ട് വർഷം മുമ്പ് ഇസ്രയേയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് അമേരിക്കൻ നീതിന്യായ വകുപ്പ്.2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണം അന്വേഷിക്കാനാണ് പുതിയ ടാസ്‌ക്‌ഫോഴ്‌സ് പ്രഖ്യാപിച്ചത്
ജെ.ടി.എഫ് 107 എന്ന പേരിൽ രൂപം നൽകിയ സമിതി ഇസ്രായേലിലെ ആക്രമണത്തിലെ സൂത്രധാരർ ഉൾപ്പെടെ പങ്കാളികളായ മുഴുവൻ ഹമാസ് അംഗങ്ങളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ലക്ഷ്യമിടുന്നു.
എല്ലാ ഇസ്രയേലി ബന്ദികളെയും വിട്ടയക്കണമെന്ന് ഹമാസിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പ്രഖ്യാപനം. കാമ്പസുകളിലെ പാലസ്തീൻ അനുകൂല പ്രകടനങ്ങളിൽ പങ്കെടുത്ത വിദേശ വിദ്യാർഥികൾക്കെതിരെ ദിവസങ്ങൾക്ക് മുമ്പ് നടപടിയുമായി സർക്കാർ രംഗത്തെത്തിയിരുന്നു. കൊളംബിയ വിദ്യാർഥി മഹ്മൂദ് ഖലീലിനെ അറസ്റ്റ് ചെയ്തതടക്കം നടപടികൾ രാജ്യത്തെ വിദേശ വിദ്യാർഥികളിൽ ഭീതിയുമുണ്ടാക്കിയിട്ടുണ്ട്.