ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റണിൽ നിശാ ക്ലബിനു സമീപമുണ്ടായ വെടിവെയ്പിൽ 16 വയസുകാരനെ 20 കാരൻ കൊലപ്പെടുത്തി.
തെക്കുകിഴക്കൻ ഹ്യൂസ്റ്റണിലെ ആഫ്റ്റർ-അവേഴ്സ് നിശാക്ലബ്ബിന് സമീപത്തു വച്ചാണ് ദാരുണ സംഭവമുണ്ടായത്.സാൻ്റിനോ സൈലൻ ഹാൻഡ് എന്ന 20 കാരനാണ് പ്രതി. ഞായറാഴ്ച പുലർച്ചെ നാലോടെയാണ് നാടിനെ നടുക്കിയ വെടിവയ്പ്പുണ്ടായത്.
ആഫ്റ്റർ-അവേഴ്സ് നിശാ ക്ലബിന്റെ പാർക്കിംഗ് സ്ഥലത്താണ് 16 കാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച കൗമാരക്കാരന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഞായറാഴ്ച്ച തന്നെ ഹ്യൂസ്റ്റണിലെ മറ്റൊരു ക്ലബ്ബില വെടിവയ്പ്പ് നടന്നിരുന്നു. അഞ്ച് പുരുഷന്മാർക്കും ഒരു സ്ത്രീയ്ക്കും വെടിയേറ്റു. അവരിൽ നാല് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.