Monday, May 5, 2025

HomeMain Storyകരിങ്കടലിലൂടെ പോകുന്ന കപ്പലുകൾക്ക് നേരെ വെടി ഉതിർക്കില്ല:റഷ്യ-- യുക്രയിൻ ധാരണ

കരിങ്കടലിലൂടെ പോകുന്ന കപ്പലുകൾക്ക് നേരെ വെടി ഉതിർക്കില്ല:റഷ്യ– യുക്രയിൻ ധാരണ

spot_img
spot_img

റിയാദ്: കരിങ്കടലിലൂടെ പോകുന്ന കപ്പലുകൾക്ക് നേരെ വെടി ഉതിർക്കില്ലെന്നു റഷ്യ- യുക്രയിൻ ധാരണ. സൗദി അറേബ്യയിലെ റിയാദിൽ അമേരിക്കയുടെ നേതൃത്വത്തിൽ ഇരു രാജ്യങ്ങളുമായി  നടത്തിയ ചർച്ചയിലാണ് ധാരണ യാഥാർത്ഥ്യമായത്. ഊർജോത്പാദന കേന്ദ്രങ്ങൾ ഇരു രാജ്യങ്ങളും ആക്രമിക്കില്ല എന്നും ധാരണയിലുണ്ട്.

റഷ്യ – യുക്രൈൻ യുദ്ധം തുടങ്ങിയ കാലം മുതൽക കരിങ്കടലിലെ വെടിവയ്പ്  പതിവായിരുന്നു. .കരിങ്കടൽ വഴി പോകുന്ന കപ്പലുകൾ ഇരുരാജ്യങ്ങളും ആക്രമിക്കില്ല എന്ന ധാരണക്ക് റഷ്യയും യുക്രൈനും സമ്മതിച്ചു. ഇത് സംബന്ധിച്ച ധാരണ  നിലവിൽ വരുന്നതിനു മുന്നോടിയായി ചില ഉപരോധങ്ങൾ പിൻവലിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ധാരണ അനുസരിക്കാൻ യുക്രൈൻ പ്രസിഡന്‍റ് വ്ലാഡ്മിർ സെലൻസ്കിയോട് അമേരിക്ക നിർദേശിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. യുക്രൈന് ഇനി കരിങ്കടൽ വഴി ധാന്യ കയറ്റുമതിക്ക് തടസ്സമില്ലെന്നും ധാരണയായിട്ടുണ്ട്..

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments