Tuesday, April 1, 2025

HomeAmericaഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

spot_img
spot_img

ഹ്യൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ 2025 മാർച്ച് 22 ശനിയാഴ്ച നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് മഹിമകൊണ്ടും സഹകരണം കൊണ്ടുംവിദഗ്ദ്ധ ഡോക്ടർമാരുടെയും നേഴ്സുമാരുടെയും മറ്റു പരിചയസമ്പന്നരായ ബഹുമുഖ പ്രതിഭകളുടെയും നിസ്സീമമായ സഹകരണം കോണ്ടും ശ്രദ്ധേയമായി. എഴുപതിലധികം രോഗികൾക്ക് മെഡിക്കൽ പരിശോധനകൾ മാർഗനിർദേശങ്ങൾ എന്നിവ കൊണ്ട് വളരെയധികം പ്രയോജനം ലഭിച്ചു.

കാർഡിയോളജി, ഡെന്റിസ്ട്രി, ജനറൽ ആൻഡ് വാസ്‌ക്യൂലർ സർജറി, പാൽമാനോളജി എന്നീ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരായ ഡോക്ടർമാരുടെ സജീവ സാന്നിധ്യം വൈദ്യപരിശോധനയെ സമ്പന്നമാക്കി. ക്ഷേമവും പ്രധിരോധ പരിചരണവും പ്രോത്സാഹിപ്പിക്കുന്നതിനായി ലക്ഷ്യമിട്ടുള്ള ഈ സംരംഭം പങ്കെടുത്ത എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കാൻ തങ്ങളുടെ സമയവും വൈദഗ്ദ്ധ്യവും ചെലവഴിച്ച ഡോക്ടർമാർ, നേർസ്പ്രാക്ടീഷണർമാർ, നഴ്‌സുമാർ വളണ്ടിയർമാർ എന്നിവരുടെ നിസ്വാർഥ സഹകരണത്തോടെ സാധ്യമായി, ക്ഷേത്ര ജീവനക്കാരുടെ പിന്തുണയും ഏകോപനവും പരിപാടി സുഗമവും ഫലപ്രദവുമാക്കുന്നതിനു നിർണായക പങ്കു വഹിച്ചു.

ആരോഗ്യ സംരക്ഷണ ദാദാക്കൾ, സംഘാടകർ ഏറ്റവും പ്രധാനമായി ഈ ക്യാമ്പിൽ വിശ്വാസമർപ്പിച്ച രോഗികൾ ഉൾപ്പെട്ട എല്ലാവർക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് സുബിൻ ബാലകൃഷ്ണനും കോഓർഡിനേറ്റർമാരായ ശ്രീജിത്ത് ഗോവിന്ദനും ശ്രീകല നായരും അറിയിച്ചു,
ശ്രീ ഗുരുവായൂരപ്പൻ മെഡിക്കൽ ക്യാമ്പ് ആരോഗ്യവും ക്ഷേമവും വളർത്തിയെടുക്കുക എന്ന ദൗത്യം തുടർന്നും വളരെ വിപുലമായി വരും വർഷങ്ങളിൽ സമൂഹത്തിലെ കൂടുതൽ അംഗങ്ങളിലേ ക്കെത്തിക്കുവാൻ കമ്മറ്റി പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും പ്രഖ്യാപിച്ചു .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments