Monday, May 5, 2025

HomeNewsKeralaമാസപ്പടിക്കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ പ്രതി ചേര്‍ത്തു

മാസപ്പടിക്കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ പ്രതി ചേര്‍ത്തു

spot_img
spot_img

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. ഇടപാടുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) തയ്യാറാക്കിയ കുറ്റപത്രത്തില്‍ വീണയെ പ്രതിചേര്‍ത്തിട്ടുണ്ട്.

പ്രതികള്‍ക്കെതിരെ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ സിജിഎം ഫിനാന്‍സ് പി സുരേഷ് കുമാര്‍ എന്നിവരേയും പ്രതിചേര്‍ത്തു പ്രോസിക്യൂഷന്‍ അനുമതിനല്കി. എസ്എഫ്ഐഒയുടെ ചാര്‍ജ് ഷീറ്റില്‍ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

സിഎംആര്‍എല്‍ കള്ളക്കണക്കിലൂടെ വകമാറ്റിയത് 182 കോടിയാണെന്നും അവ രാഷ്ട്രീയ നേതാക്കള്‍ക്ക് ഉള്‍പ്പടെയുള്ളവര്‍ക്ക് വീതിച്ചുനല്‍കിയെന്നും വീണാ വിജയന്‍ കമ്പനിക്ക് സേവനമൊന്നും നല്‍കാതെ 2. 7 കോടി കൈപ്പറ്റിയെന്നുമാണ് എസ്എഫ്ഐഒയുടെ കണ്ടെത്തല്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments