Thursday, April 10, 2025

HomeMain Storyതിരിച്ചടിത്തീരുവയില്‍ കൈപൊള്ളി അമേരിക്കന്‍ ശതകോടീശ്വരന്‍മാര്‍: രണ്ടു ദിവസത്തിനുള്ളില്‍ ഉണ്ടായത് 20800 കോടി ഡോളറിന്റെ ഇടിവ്

തിരിച്ചടിത്തീരുവയില്‍ കൈപൊള്ളി അമേരിക്കന്‍ ശതകോടീശ്വരന്‍മാര്‍: രണ്ടു ദിവസത്തിനുള്ളില്‍ ഉണ്ടായത് 20800 കോടി ഡോളറിന്റെ ഇടിവ്

spot_img
spot_img

വാഷിംഗ്ടണ്‍: തിരിച്ചടിത്തീരുവയില്‍ തകര്‍ന്നടിഞ്ഞ് ലോകസാമ്പത്തീക രംഗം. ഇതില്‍ തന്നെ ലോക കോടീശ്വരന്‍മാരുടെ കൈയാണ് ശരിക്കും പൊള്ളിയത്. 500 ലധികം ലോക കോടീശ്വരന്‍മാരുടെ സമ്പത്തില്‍ രണ്ടു ദിവസത്തിനുള്ളിലുണ്ടായത് 20800 കോടി ഡോളറിന്റെ ഇടിവാണ്. അടുത്ത കാലത്തെ ചരിത്രത്തിലൊന്നും ഇത്തരത്തിലൊരു ഇടിവ് ഉണ്ടായിട്ടില്ല.

നഷ്ടം സംഭവിച്ച ലോക കോടീശ്വരന്‍മാരില്‍ മുന്‍പന്തിയില്‍ അമേരിക്കക്കാര്‍ തന്നെയാണ്്. ഏറ്റവും വലിയ നഷ്ടം നേരിട്ടത് മെറ്റ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനാണ്. സക്കര്‍ബര്‍ഗിന്റെ സ്ഥാപനത്തിന്റെ ആകെ മൂല്യത്തില്‍ ഒന്‍പത് ശതമാനം ഇടിവ് രേഖപ്പെടുത്തി. ഏകദേശം 1790 കോടി ഡോളറാണിത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന് 1590 കോടി ഡോളറാണ് നഷ്ടം.

ഡോജിന്റെ തലവനും ട്രംപിന്റെ പ്രിയപ്പെട്ടവനുമായഇലോണ്‍ മസ്‌കിന് നഷ്ടമായത് 1100 കോടി ഡോളറാണ്.
ലാറി എലിസണ്‍ (810 കോടി ഡോളര്‍), ജെന്‍സണ്‍ ഹുവാങ് (736 കോടി ഡോളര്‍), ലാറി പേജ് (479 കോടി ഡോളര്‍), സെര്‍ജി ബ്രിന്‍ (446 കോടി ഡോളര്‍), തോമസ് പീറ്റര്‍ഫി (406 കോടി ഡോളര്‍) എന്നിവരാണ് സമ്പത്തിക ഇടിവ് നേരിട്ട മറ്റ് യുഎസ് ശതകോടീശ്വരന്മാര്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments